പ്രീമിയം ഡെബിറ്റ് കാർഡുകളുടെ ഇടപാട് പരിധിയിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. പ്രീമിയം ഡെബിറ്റ് കാർഡ് കൈവശമുള്ളവരുടെ എടിഎം, പോയിന്റ് ഓഫ് സെയിൽ എന്നീ ഇടപാട് പരിധികളാണ് പരിഷ്കരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പുകൾ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം, ഈ മാറ്റങ്ങൾ എപ്പോൾ പ്രാബല്യത്തിലാകുമെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല.
മാസ്റ്റർ കാർഡ്, റുപേ, വിസ ഗോൾഡ് എന്നിവയുടെ പ്ലാറ്റിനം വേരിയന്റ് ഡെബിറ്റ് കാർഡുകളുടെ പ്രതിദിന എടിഎം പരിധി 50,000 രൂപയിൽ നിന്ന് 1 ലക്ഷം രൂപയായാണ് ഉയർത്താൻ ലക്ഷ്യമിടുന്നത്. കൂടാതെ, ഈ കാർഡുകൾ ഉപയോഗിച്ചുള്ള പോയിന്റ് ഓഫ് സെയിൽസ് ഇടപാടിൽ പ്രതിദിന പരിധി ഒന്നേകാൽ ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമാക്കിയും ഉയർത്താൻ സാധ്യതയുണ്ട്. റുപേ സെലക്ട്, വിസ സിഗ്നേച്ചർ എന്നീ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്ന പ്രതിദിന പരിധി 50,000 രൂപയിൽ നിന്ന് ഒന്നര ലക്ഷം രൂപയായും ഉയർത്തും.
Also Read: സംസ്ഥാനത്ത് വെൻഡർ ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
Post Your Comments