ന്യൂഡല്‍ഹി: ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപമുണ്ടായിട്ടും ഹൃദയ ശസ്ത്രക്രിയക്കുള്ള പണം പിന്‍വലിക്കാനാകാതെ വന്നതോടെ രോഗി മരിച്ചു. പിഎംസി ബാങ്കിലായിരുന്നു 83 കാരനായ ഇയാള്‍ക്ക് നിക്ഷേപമുണ്ടായിരുന്നത്. എന്നാല്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെ ശസ്ത്രക്രിയ മുടങ്ങി.
83 കാരനായ മുരളീധര്‍ ധാര്‍റയ്ക്ക് പിഎംസി ബാങ്കില്‍ 80 ലക്ഷം രൂപ ( 8 മില്യണ്‍ രൂപ ) നിക്ഷേപമുണ്ടായിരുന്നുവെങ്കിലും റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ കാരണം പണം പിന്‍വലിക്കാനായില്ല. 40,000 രൂപയാണ് പണം പിന്‍വലിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധി. റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലുള്ള പിഎംസി ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാനാകാതെ വന്നതോടെ മരണത്തിന് കീഴടങ്ങുന്ന നാലാമത്തെ വ്യക്തിയാണ് ഇദ്ദേഹം. നേരത്തേ ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും ഒരു വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.
അടിയന്തിര ഹൃദയ ശസ്ത്രക്രിയ ആവശ്യപ്പെട്ടിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെ കുടുംബത്തിന് ഈ തുക കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്നും ഇതോടെ തലറ സബര്‍ബന്‍ മുലുണ്ടിലെ വീട്ടില്‍ വച്ച് പിതാവ് മരിച്ചുവെന്നും അദ്ദേഹത്തിന്റെ മകന്‍ പ്രേം പി.ടി.ഐയോട് പറഞ്ഞു. കുടുംബത്തിന് ബാങ്കില്‍ 80 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്നുവെങ്കിലും സെപ്റ്റംബര്‍ 23 മുതല്‍ നിയന്ത്രണത്തിലായിരുന്നു.
റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കായി ഇളവ് നല്‍കാമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ടെങ്കിലും ബാങ്ക് ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന കാര്യം വ്യക്തമല്ല. റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതു മുതല്‍, രാജ്യത്തുടനീളം പിഎംസി നിക്ഷേപകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Post Your Comments