ലക്‌നൗ: യു പിയിലെ ബിജെപിയുടെ ചരിത്ര വിജയം ആഘോഷിക്കുന്ന മുസ്ളീം സഹോദരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. യു പിക്ക് വെളിയിൽ ഇങ്ങു കേരളത്തിൽ വരെയും മുസ്ലീങ്ങളെ ദ്രോഹിക്കുന്ന വർഗീയ പാർട്ടിയായാണ് ബിജെപിയെ എന്നും മറ്റുള്ളവർ കണ്ടിട്ടുള്ളതും അവതരിപ്പിച്ചിട്ടുള്ളതും . ഇതിന് മാധ്യമങ്ങളും വലിയ ഒരു പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ ഒക്കെ അപ്പാടെ തള്ളിക്കളഞ്ഞു കൊണ്ടാണ് യു പിയിലെ മുസ്ളീം സമുദായം ബിജെപിയെ നെഞ്ചിലേറ്റുന്നത്.അവർ തങ്ങളുടെ സന്തോഷം പല രീതിയിലും പങ്കു വെച്ച്, അതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ജാതിയും മതവും വർഗീയതയും പറഞ്ഞു ജനങ്ങളെ ഭിന്നിപ്പിച്ചു വോട്ടു ബാങ്കാക്കി ഭരണത്തിലേറുന്ന പല നേതാക്കൾക്കും തിരിച്ചടിയാണ് യു പിയിലെ മുസ്ളീം സമുദായങ്ങളുടെ ഈ ആഘോഷങ്ങൾ.ദാദ്രി പോലെയുള്ള വിഷയങ്ങൾ കൂടുതലും ചർച്ചയാക്കിയതും അന്യ സംസ്ഥാനങ്ങൾ തന്നെയായിരുന്നു. രാജ്യം മുഴുവൻ ആ പ്രശ്നത്തിൽ അസഹിഷ്ണുതാ വാദികളുടെ പുരസ്‌കാര തിരസ്കരണം വരെ കാണുന്ന സാഹചര്യം ഉണ്ടായി.എന്നാൽ ദാദ്രി ഉൾപ്പെട്ട പല മുസ്ളീം ഭൂരിപക്ഷ പ്രദേശങ്ങളിലും ബിജെപിയുടെ ജയം പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരമാണ്. ഈ ചിത്രങ്ങൾ നമ്മളോട് അത് പറയും.ചിത്രങ്ങള്‍ കാണാം :-
Post Your Comments