പാലക്കാട്: പാലക്കാട് പാലനി ആശുപത്രിയിൽ ആത്മഹത്യ ചെയ്ത വനിതാ ജീവനക്കാരി നിരവധി തവണ ലൈംഗികചൂഷണത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.ആശുപത്രിയില്‍ നഴ്സുമാര്‍ ലൈംഗികപീഡനത്തിന് ഇരയാകുന്നതായി ഉള്ള ആരോപണം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. ഈ ആത്മഹത്യാ വാര്‍ത്ത പുറത്തുവന്നതിനു ശേഷം രണ്ടു ആത്മഹത്യാ ശ്രമങ്ങള്‍ കൂടി ആശുപത്രിയില്‍ ഉണ്ടായി.
ഈമാസം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് 2 പെണ്‍കുട്ടികള്‍ ആത്മഹത്യാശ്രമം നടത്തിയത്.കഴിഞ്ഞ മാസം ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫും ലാബ് ജീവനക്കാരിയും ആത്മഹത്യ ചെയ്തിരുന്നു.ഈമാസം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് 2 പെണ്‍കുട്ടികള്‍ ആത്മഹത്യാശ്രമം നടത്തിയത്. അഞ്ചു ദിവസം മുമ്ബ് ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരി ഇതേ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാരില്‍ നിന്നും മാനേജ്മെന്റ് പ്രതിനിധികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ബിജെപി പാലക്കാട് യൂണിറ്റ് ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു. പരാതി ലഭിച്ചില്ലെങ്കിലും മരിച്ച കുട്ടികളുടെ വീടുകളിൽ എഎസ്പി ജി.പൂങ്കുഴലി നേരിട്ടെത്തി അന്വേഷണം നടത്തി.ആശുപത്രിയിലെ നഴ്സിംഗ് ജീവനക്കാരികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് പീഡനം നടക്കുന്നതെന്നാണ് ആരോപണം.
Post Your Comments