
ന്യൂഡല്‍ഹി•പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രാജിവച്ചു. ഗോവ മുഖ്യമന്ത്രിയാകുന്നതിനാണ് രാജി.
40 അംഗ നിയമസഭയില്‍ 21 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമുള്ളത്. 17 സീറ്റുകളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ജെ.പിയ്ക്ക് 13 സീറ്റുകളാണ് ഉള്ളത്. ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കറും പരാജയപ്പെട്ടിരുന്നു. പരീക്കറെ മുഖ്യമന്ത്രിയാക്കിയാല്‍ ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കാമെന്ന് പ്രാദേശിക പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു. പരീക്കറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
Post Your Comments