മണിപ്പൂരിലും, ഗോവയിലും കോണ്‍ഗ്രസ്സിനെ വലിയ ഒറ്റ കക്ഷിയാക്കിയതിന് പിന്നില്‍ രണ്ട് മലയാളി നേതാക്കള്‍.ഗോവയിലെ അപ്രതീക്ഷിത വിജയത്തിലേക്ക് പാർട്ടിയെ നയിച്ചതിന് പിന്നിൽ കെ സി വേണുഗോപാൽ എം പി. സ്ഥാനാർഥി നിർണ്ണയവും,പ്രചാരണ സമതിയുമെല്ലാം വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു നടന്നത്. കൂടാതെ വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ സോണിയ ഗാന്ധി രൂപീകരിച്ച സഖ്യനിർണ്ണയ സമിതിയാണ് സംസ്ഥാനത്ത് കൂട്ട് കെട്ടു വേണ്ടെന്നുള്ള തീരുമാനമെടുത്തത്.
കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു മണിപ്പൂരിലെ സ്ഥാനാർഥി നിർണ്ണയവും,പ്രചരണവും നടന്നത്. നാലാം തവണ ജനവിധി തേടിയെത്തിയ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരായ ഭരണ വിരുദ്ധ വികാരമാണ് ബിജെപി ചൂഷണം ചെയ്തത്.
എഐസിസി സെക്രട്ടറി എന്ന നിലയിൽ ദീർഘകാലം വടക്കു കിഴക്കൻ സംസ്ഥാനകളുടെ ചുമതല പരിഗണിച്ചാണ് നേതൃത്വം രമേശിനെ മണിപ്പൂരിൽ നിയോഗിച്ചത്. വീട് കയറിയുള്ള കേരളാ മോഡൽ പ്രചാരണം കൊണ്ട് ബിജെപിയുടെ സുശക്ത പ്രചാരണത്തെ തടയുകയെന്ന തന്ത്രമാണ് രമേശ് പയറ്റിയത്.
Post Your Comments