തിരുവനന്തപുരം: ഇത്തവണത്തെ ചലച്ചിത്ര അക്കാദമി അവാര്‍ഡില്‍ പറ്റിയ വീഴ്ച ചൂണ്ടിക്കാട്ടി ആരോപണങ്ങള്‍. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെയാണ് ആരോപണങ്ങള്‍ ഉയരുന്നത്. ഈ വര്‍ഷത്തെ മികച്ച ചലച്ചിത്ര ഗ്രന്ഥമായി തെരഞ്ഞെടുത്തത് സിനിമ മുതല്‍ സിനിമ വരെ എന്ന പുസ്തകമായിരുന്നു.
എന്നാല്‍, ഈ പുസ്തകം മുന്‍പ് അവാര്‍ഡിനര്‍ഹമായ മറ്റൊരു ഗ്രന്ഥത്തിന്റെ തനി പകര്‍പ്പാണെന്നാണ് പറയുന്നത്. മറ്റ് പുസ്തകങ്ങളില്‍ നിന്നും പകര്‍ത്തിയതോ, പുനഃപ്രസിദ്ധീകരണങ്ങളോ പാടില്ലെന്ന ചലച്ചിത്ര അക്കാദമി നിയമം ലംഘിച്ചാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. 2012ല്‍ സാഹിത്യ പ്രവര്‍ത്തക സംഘം പ്രസിദ്ധീകരിക്കുകയും അന്ന് അവാര്‍ഡിന് അര്‍ഹമാവുകയും ചെയ്ത പലവക സംസ്‌കാര പഠനങ്ങള്‍ എന്ന പുസ്തകത്തിലെ പല ലേഖനങ്ങളും അതേപടി പകര്‍ത്തിയാണ് സിനിമ മുതല്‍ സിനിമ വരെയെന്ന ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം.
സിനിമ-നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയങ്ങള്‍, നഗര വൃക്ഷത്തിലെ കുയില്‍, പരസ്യ ജിംഗിളിലെ വംശീയ സംഗീതങ്ങള്‍, കണ്ണകിയുടെ ചിലമ്പൊലികള്‍, ഒരു പുരാവൃത്തത്തിന്റെ സ്ഥലകാല സഞ്ചാരങ്ങള്‍ , സിനിമയിലെ അടുക്കളയും തീന്‍മേശയും-ചില ഭക്ഷണ ദൃശ്യ വിചാരങ്ങള്‍, മോളീവുഡ് കാഴ്ചകളും വിചാരങ്ങളും എന്നീ ലേഖനങ്ങളാണ് പകര്‍ത്തിയത്.
2012ല്‍ പുരസ്‌കാരത്തിനര്‍ഹരായ ചെറി ജേക്കബ്, ഡോ.അജു.കെ.നാരായണന്‍ എന്നിവരാണ് പുതിയ പുസ്തകത്തിന്റെയും രചയിതാക്കള്‍. പരിശോധന നടത്താതെ ഇങ്ങനെയൊരു വീഴ്ച വന്നത് കമലിന്റെ ഭാഗത്താണെന്നും ആരോപിക്കുന്നു.
Post Your Comments