ഹരിദ്വാര്‍•കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് ഹെലിക്കോപ്റ്ററില്‍ കയറുന്നതിനിടെ വീണ് പരിക്കേറ്റു. ഹരിദ്വാറില്‍ ബാബാ രാംദേവിന്റെ പതഞ്‌ജലി യോഗ പീഠം സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയിലേക്ക് മടങ്ങാനായി ഹെലിക്കോപ്റ്ററില്‍ കയറാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടായത്.
കാല്‍വഴുതി വീണ മന്ത്രിയുടെ പരിക്ക് നിസാരമാണെന്നും അദ്ദേഹത്തിന് കുഴപ്പമൊന്നും ഇല്ലെന്നും പതഞ്‌ജലി വക്താവ് എസ്.കെ തിജാരവാല പറഞ്ഞു.
പിന്നീട് മന്ത്രി ഹെലിക്കോപ്റ്റര്‍ മാര്‍ഗം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതിനായി വിളിച്ചുചേര്‍ത്ത ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലേക്ക് പോയി.
Post Your Comments