ദില്ലി: ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ പല നേതാക്കളും പ്രതികരിച്ചു തുടങ്ങി. അതിൽ ശ്രദ്ധേയമായത് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പ്രതികരണമാണ്.അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെയും മോദിയെയും പിടിച്ചുകെട്ടാന്‍ സാധിക്കില്ലെന്നാണ് ഒമർ അബ്ദുള്ള ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
ഉത്തര്‍പ്രദേശില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷവും ഉത്തരാഖണ്ഡില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും നേടി ബിജെപി ഭരണം ഉറപ്പാക്കിയതിനുപിന്നാലെയാണ് ഒമറിന്‍റെ ട്വീറ്റ്. 2019 മറന്ന് 2024ലേക്ക് ശ്രദ്ധ ചെലുത്താനാണ് ഒമര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം പഞ്ചാബില്‍ ജയിച്ചതിന് ക്യാപ്ടന്‍ അമരീന്ദറിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ട്വീറ്റ് :
In a nutshell there is no leader today with a pan India acceptability who can take on Modi & the BJP in 2019.
— Omar Abdullah (@abdullah_omar) March 11, 2017
At this rate we might as well forget 2019 & start planning/hoping for 2024. — Omar Abdullah (@abdullah_omar) March 11, 2017
Post Your Comments