Gulf

വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം

മനാമ : ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബാത്ത്‌റൂമിലെ മാലിന്യപ്പെട്ടിയില്‍ ഒരു ഹാന്റ് ബാഗില്‍ അടച്ച നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീലങ്കന്‍ യുവതിയാണു മൃതദേഹം ബാത്ത്റൂമില്‍ ഉപേക്ഷിച്ചതെന്നു കണ്ടെത്തിയതായി ബഹ്റൈന്‍ കുടുംബ, ശിശു പ്രോസിക്യൂഷന്‍ മേധാവി ആമിന ഇസാ അറിയിച്ചു. യാത്ര പുറപ്പെടുന്ന ലോഞ്ചില്‍ ചെക്ക് ഇന്‍ ഏരിയക്കു പുറത്തുള്ള ബാത്ത് റൂമിലാണ് ഇവര്‍ മൃതദേഹം ഉപേക്ഷിച്ചത്.

യുഎഇ വഴി നാട്ടിലേക്കു യാത്ര ചെയ്യുകയായിരുന്നു യുവതി. കണക്ഷന്‍ ഫ്ളൈറ്റില്‍ ദുബായിലേക്കു ബോഡിങ്ങ് പാസ് എടുത്ത ഇവര്‍ ദുബായ് എയര്‍പോര്‍ട്ടില്‍ വച്ച് പ്രസവാനന്തര ശുശ്രൂഷ സ്വീകരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. യുവതി കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കുന്നതിനു മുമ്പ് എയര്‍പോര്‍ട്ടിലെ രണ്ടു ടോയ്ലറ്റുകളില്‍ പ്രവേശിച്ചതിനു തെളിവു ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എയര്‍ പോര്‍ട്ട് സെക്യൂരിറ്റി ഡയററക്ടറേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി. ടോയ്ലറ്റ് ക്ലീന്‍ ചെയ്യുന്നയാളാണു മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button