ബഗ്ദാദ്: മൊസൂളിന്‍റെ നിയന്ത്രണം നഷ്ടമായ സാഹചര്യത്തിൽ ജയിലുകളില്‍ ബന്ദികളാക്കിയവരെ ഇസ്ലാമിക് സ്റ്റേ്റ്റ് മോചിപ്പിച്ചു. മൊസുള്‍ തിരിച്ചുപിടിക്കാന്‍ യുഎസ് അടക്കമുള്ള വിദേശരാജ്യങ്ങളുടെ സഹായത്തോടെ ഇറാഖ് സൈന്യം ഒക്ടോബര്‍ 17 മുതൽ ശക്തമായ ആക്രമണമാണ് ഐസിസിനെതിരെ നടത്തുന്നത്.യുഎസ് പിന്തുണയോടെ ഇറഖ് സേന നടത്തുന്ന ആക്രമണങ്ങളിൽ പിടിച്ചു നിൽക്കാൻ പറ്റാതെ ഇസ്‌ലാമിക് സ്റ്റേറ്റ് പരാജയം സമ്മതിച്ചിരിക്കുകയാണ്.
അറബ് വംശജരല്ലാത്ത പോരാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുകംയാ സ്വയം സ്ഫോടനം നടത്തി മരിക്കണമെന്നോ കഴിഞ്ഞ ദിവസം ഐഎസ് തലവന്‍ അബുബുക്കര്‍ അല്‍ ബഗ്ദാദി ആഹ്വാനം ചെയ്തിരുന്നു.ഇപ്പോൾ വടക്കൻ മൊസൂൾ പിടിക്കാൻ ഇറാക്ക് സേന ശ്രമിക്കുകയാണ്. ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വടക്കൻ മൊസൂൾ കൂടി സ്വാതന്ത്രമായാൽ ഇറാഖ് പൂർണ്ണമായും ഐസിസിന്റെ കയ്യിൽ നിന്ന് വിമുക്തമാകും.
Post Your Comments