NewsIndiaUncategorized

കൂട്ടുകാർ എസ് എസ് എൽ സി പരീക്ഷയെഴുതുമ്പോൾ നൈന പി എച്ച് ഡിയെടുക്കാനുള്ള തയ്യാറെടുപ്പിൽ

 

ഹൈദരാബാദ്: ഏഷ്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്ദ ബിരുദ ധാരിയെ പരിചയപ്പെടാം. നൈന ജെയ്സ്വാൾ എന്ന ഈ കൊച്ചു മിടുക്കി ഇപ്പോൾ പി എച്ച് ഡി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. 15-ആം വയസ്സില്‍ ഒസ്മാനിയ സര്‍വകലാശാലയില്‍നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം നേടിയ ഈ മിടുക്കി ദേശീയ, രാജ്യാന്തര തലത്തില്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടുന്ന ടേബിള്‍ ടെന്നീസ് താരം കൂടിയാണ്. സ്‌കൂളിൽ പോയി തുടങ്ങിയത് എട്ടാം വയസ്സിൽ പത്താം ക്ലാസ്സ് പരീക്ഷയെഴുതാനായാണ്.

അഭിഭാഷകനായ അശ്വനി കുമാര്‍ ജയ്‌സ്വാളിന്റെയും ഭാഗ്യലക്ഷ്മി ജയ്‌സ്വാളിന്റെയും മൂത്ത മകളാണ് നൈന.പരീക്ഷയ്ക്ക് രണ്ട് മാസം മുൻപ് മാത്രമാണ് നൈന തയ്യാറെടുക്കുന്നത്.പ്രാക്ടീസിനും മത്സരങ്ങള്‍ക്കുമായി ഒരുപാടു സമയം ആവശ്യമാണെന്നുള്ളതു കൊണ്ടാണ് പഠിത്തം കഴിയുന്നതും വേഗം തീർക്കാനായി ശ്രമിച്ചത്.സഹോദരന്‍ അഗസ്ത്യ ജയ്‌സ്വാളും ചേച്ചിയെപ്പോലെ തന്നെ ചെറിയ പ്രായത്തിൽ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button