അഞ്ച് സംസ്ഥാങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ പ്രമുഖരെല്ലാം പരാജയപ്പെടുന്ന സ്ഥിതിയാണ് കാണാൻ സാധിച്ചത്.
ഗോവ
ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പർസേക്കർ തോറ്റത് ബിജെപിക്ക് വൻ തിരിച്ചടിയായി. മണ്‍ഡ്രേം മണ്ഡലത്തിൽ കോണ്‍ഗ്രസിന്‍റെ ദയാനന്ത് സോപ്തെക്ക് മുൻപിൽ 676 വോട്ടിനാണ് പർസേക്കർ തോറ്റത്.
മണിപ്പൂർ
മണിപ്പൂരിൽ ദയനീയ പരാജയം എറ്റ് വാങ്ങി ഇറോം ശർമിള . നോട്ടയ്ക്കും പിന്നിലായി ആകെ 51 വോട്ടുകൾ മാത്രമാണ് പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ ഇറോം ശർമിളയ്ക്ക് ലഭിച്ചത്. തൗബാൽ മണ്ഡലത്തിൽ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ശർമിള മത്സരിച്ചത്. 20 വർഷം നീണ്ട നിരാഹാര സമരം ആവസാനിപ്പിച്ചാണ് ഇറോം ശർമിള രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഹരീഷ് റാവത്. ഹരിദ്വാർ റൂറൽ ,കിച്ച എന്നീ രണ്ട് മണ്ഡലങ്ങളിലും നിന്നുമാണ് ഹരീഷ് റാവത് തോൽവി ഏറ്റ് വാങ്ങിയത്. ആകെ 10 സീറ്റുകൾ മാത്രമെ കോൺഗ്രസ്സിന് ഇവിടെ നേടാൻ സാധിച്ചൊള്ളു. 54 സീറ്റുകൾ കരസ്ഥമാക്കി ബിജെപി ഭരണം സ്വന്തമാക്കി.
Post Your Comments