NewsIndia

രാഹുലിനെതിരെ കോണ്‍ഗ്രസില്‍ കലാപമുയരുന്നു

 

ദില്ലി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനേറ്റ കനത്ത പരാജയമാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം.രാഹുലിന്റെ നേതൃത്വം മൂലം കോൺഗ്രസ് നാമാവശേഷമാകാൻ പോകുന്നത് അണികൾക്കിടയിൽ കടുത്ത അമര്ഷമാണ് ഉണ്ടാക്കുന്നത്. 2004ല്‍ രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് വന്‍ ലോട്ടറിയായിരുന്നു.അന്ന് പാർട്ടി അധികാരത്തിലെത്തി.എങ്കിലും രാഹുലിനെ നേതാവായി കാട്ടിയത് 2009 ഇൽ ആണ്. എന്നാൽ അതിനു ശേഷം കോൺഗ്രെസ്സ് അമ്പേ ദുര്ബലമാകുകയാണ് ചെയ്തത്.2014ല്‍ നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു രാഹുല്‍.

ഇന്ത്യയിലെ യുവാക്കൾ രാഹുലിനൊപ്പമല്ല പകരം മോദിക്കൊപ്പമാണ് നിന്നത്. എക്സിറ്റ് പോൾ ഫലങ്ങളെ കടത്തിവെട്ടുന്ന ഫലമാണ് ഉത്തരാഖണ്ഡിൽ ബിജെപിക്ക് ലഭിച്ചത്. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ ഭരണത്തിലേക്ക്. രാഹുൽ ഗാന്ധിയുടെ സ്ഥിരതയില്ലായ്മ മുതിർന്ന നേതാക്കൾക്ക് പോലും അതൃപ്തിയുണ്ടാക്കിയിരിക്കുകയാണ്.അവസരം നോക്കിയിരിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെതിരെ യോജിക്കും.ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്‌ ആദ്യം മുന്നോട്ടു പോയ രാഹുല്‍ തെരഞ്ഞെടുപ്പിന്റെ തലേന്ന് അഖിലേഷ് യാദവിനൊപ്പം ചേര്‍ന്നു നിലപാട് മാറ്റിയത് നേതാക്കൾക്ക് പോലും ഇഷ്ടപ്പെട്ടിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button