ആലപ്പുഴ•ബി.ജെ.പി നേതൃത്വത്തിന് മാന്യതയും സംസ്കാരവുമില്ലാത്തവരായി മാറിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിലവിലെ സാഹചര്യത്തില്‍ ബിഡിജെഎസ്, എന്‍ഡിഎ മുന്നണി വിടുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേ സമയം വെള്ളാപ്പള്ളി നടേശനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. ബി.ഡി.ജെ.എസ്സിന്റെ ആവശ്യങ്ങളോട് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് നിഷേധാത്മക നിലപാടല്ലെന്ന് കുമ്മനം പറഞ്ഞു.
Post Your Comments