3000 വര്‍ഷം പഴക്കമുള്ള ഫറവോയുടെ പ്രതിമ കണ്ടെടുത്തു. പുരാതന ഈജിപ്റ്റിനെ സംബന്ധിച്ച് കണ്ടെടുത്ത ഏറ്റവും പ്രാധാന്യമുള്ള കണ്ടെത്തലുകളിലൊന്നാണിത്. ഈജിപ്തിന്റെയും ജര്‍മനിയുടേയും ശാസ്ത്രജ്ഞന്മാരാണ് ഇതിനുപിന്നില്‍.
പ്രതിമയ്ക്ക് 26 അടി ഉയരമുണ്ട്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈജിപ്റ്റ് ഭരിച്ചിരുന്ന ഫറവോയായ രാംസെസ് രണ്ടാമന്റേതാണ് പ്രതിമ. ഇദ്ദേഹത്തിന്റെ കൊച്ചുമകനായ ഫറവോ സേതി രണ്ടാമന്റെ പ്രതിമയുടെ ഭാഗവും ഇതിനടുത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. പുരാതന ഈജിപ്റ്റിലെ ഏറ്റവും ശക്തനായ ഭരണാധികാരി എന്നാണ് രാംസെസ് അറിയപ്പെടുന്നത്. കോമണ്‍ ഇറയ്ക്ക് മുമ്പ് 1279 മുതല്‍ 1213 വരെയാണ് അദ്ദേഹം ഈജിപ്റ്റ് ഭരിച്ചിരുന്നത്.
ഈജിപ്റ്റിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിലേക്ക് വലിയ സംഭാവനകള്‍ നല്കിയ രാജാവായിരുന്ന ഫറവോ. മഹാനായ പൂര്വികന് എന്നാണ് ഇദ്ദേഹത്തെ പിന്‍ഗാമികള്‍ വിളിച്ചിരുന്നത്. കെയ്റോയിലെ ഒരു ചതുപ്പ് ഉള്‍ക്കൊള്ളുന്ന ചേരിപ്രദേശത്തുനിന്നാണ് പ്രതിമ കണ്ടെടുത്തത്.
Post Your Comments