ഇസ്ലാമാബാദ് : കാശ്മീര്‍ നിയന്ത്രണ മേഖലയില്‍ അമേരിക്കന്‍ നിര്‍മ്മിത ഡ്രോണുകളെ അണിനിരത്തി പാക്കിസ്ഥാനെതിരായ സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ അതിര്‍ത്തിസേന.
പാക്കിസ്ഥാന്റെ കണ്ണെത്താത്ത പൂഞ്ച്, രാജൗറി അതിര്‍ത്തി പ്രദേശങ്ങളിലാണ് ഡ്രോണുകളെ സ്ഥാപിച്ചിരിക്കുന്നത്. മാത്രമല്ല രാത്രിയിലെ നിരീക്ഷണത്തിനായി പ്രത്യേക ലൈറ്റ് ക്യാമറകളും ഡ്രോണുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്.
ഡ്രോണുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഡികോഡ് ചെയ്യുന്നത് ശ്രീനഗറിലായിരിക്കും അവിടെ നിന്നുമാണ് മോണിറ്റര്‍ ചെയ്ത് വിവരങ്ങള്‍ ലഭ്യമാക്കുന്നതെന്നും പ്രമുഖ പാക് പത്രമായ the express tribune റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ക്കു മൂര്ച്ചയേറുന്നതുപോലെതന്നെ വാഷിങ്ടണും ഇസ്ലാമാബാദും തമ്മിലുള്ള തര്‍ക്കങ്ങളും മുറുകുന്ന സാഹചര്യത്തില്‍ ഇസ്ലമാബാദിന്റെ തുടര്‍ച്ചയായ ഡ്രോണുകളുടെ ആവശ്യം തള്ളിയാണ് അമേരിക്ക ഇന്ത്യയ്ക്ക് ഡ്രോണുകളെ നല്‍കുന്നതെന്നാണ് ആക്ഷേപം.
ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ ഉണ്ടായ ഇന്ത്യയുമായുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് ഡ്രോണുകളെ ഇന്ത്യയ്ക്ക് ലഭിക്കുന്നതെന്നും, നിയന്ത്രണാതിര്ത്തിയുടെ സുരക്ഷ ശക്തമാകുന്നതിനും പാക്കിസ്ഥാന് സേനയെ നിലംപറ്റിക്കുന്നതിനുമായി 22 ശക്തമായ അമേരിക്കന്‍ ഡ്രോണുകളെ കൂടുതലായി ഇന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണെന്നും പാക് പത്രം പറയുന്നു.
ഇസ്രായേല്‍ നിര്‍മ്മിത നിരീക്ഷണ ഡ്രോണുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാല്‍ 2016 ജൂലായില്‍ വാന നിരീക്ഷണ ഇന്ത്യന്‍ സ്പൈ ഡ്രോണുകളെ നിയന്ത്രണാതിര്ത്തിയില് പാക്കിസ്ഥാന് തകര്‍ക്കുകയായിരുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ പക്കലുള്ള അമേരിക്കന്‍ നിര്‍മ്മിത ഡ്രോണുകള്‍ പാക്കിസ്ഥാന് ഭീഷണിയായിരിക്കുമെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്.
പാക്കിസ്ഥാനുമായി അടുത്തിടെ ഉണ്ടായ അതിര്‍ത്തി തര്‍ക്കങ്ങളും അപ്രതീക്ഷിത കടന്നാക്രണങ്ങളും ഇന്ത്യന്‍ സേനയ്ക്ക് വെല്ലുവിളിയായസാഹചര്യത്തിലാണ് ഇന്ത്യ സുരക്ഷനടപടി ശക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
യു എസ് ഡ്രോണുകളെ ഇന്ത്യന്‍ അതിര്‍ത്തികളില്‍ അണിനിരത്തുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അകലംകൂടുകയും യുദ്ധത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ റഷ്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ കുടിയിറക്കിയാണ് ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ നിര്‍മ്മിതികളുടെ കടന്നുവരവ്. അമേരിക്കയുടെ നിര്‍ദേശപ്രകാരം ഇന്ത്യ നിയന്ത്രിക്കുന്ന മിലിറ്ററി ടെക്നോളജി, മിസൈല്‍ ടെക്നോളജി കണ്ട്രോള് റിഗെയിം ലെ ഇന്ത്യയുടെ അംഗത്വം തുടങ്ങിയ ഇന്ത്യന്‍ സുരക്ഷാസേന ആര്‍ജിച്ചതെല്ലാം പാക്കിസ്ഥാന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും പാക് പത്രം the express tribune റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments