തിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ യുവതി യുവാക്കള്‍ക്കെതിരെ നടത്തിയ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം എടാ എന്നു വിളിച്ച് ആക്ഷേപിച്ചെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ. ബല്‍റാമിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കണമെന്നും ഷംസീര്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. ഗുരുവായൂര്‍ ങഘഅ കെ.വി.അബ്ദുള്‍ ഖാദറെ മതം പറഞ്ഞ് അധിക്ഷേപിച്ച രമേഷ് ചെന്നിത്തലയിലെ സംഘിയെ തിരിച്ചറിണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവസേനയെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവിച്ചിരുന്നു. ഇതിനെ തുടര്‍ന്നു നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പൊലീസ് ശിവസേനക്ക് ചൂട്ടു പിടിച്ചെന്നു മറുപടിയും നല്‍കി. പ്രതിപക്ഷത്തിന് നേരെ ഭരണപക്ഷ അംഗങ്ങളും നടുത്തളത്തിലിറങ്ങിയതോടെ സഭ പ്രക്ഷുബ്ദമായി. ഇരുപക്ഷവും തമ്മില്‍ കൈയ്യാങ്കളിയിലേക്ക് നീണ്ടതോടെ ഇരുപക്ഷത്തെയും മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്.
Post Your Comments