4ജി ഫോൺ ഇനി കയ്യിൽ ഒതുങ്ങുന്ന പൈസയ്ക്ക് സ്വന്തമാക്കാം. ഓരോരുത്തര്‍ക്കും ഇപ്പോഴും 3ജിയും 2ജിയും മാത്രം ലഭ്യമായ ഫോണുകള്‍ ഉപയോഗിക്കാന്‍ പല കാരണങ്ങളുണ്ടാവും. ചിലപ്പോള്‍ കയ്യിലൊതുങ്ങുന്ന ഫോണ്‍ ലഭിക്കാത്തതാവും ചിലരുടെ കാരണം. വില കൂടുതലായതിനാല്‍ പിന്നെ വാങ്ങാം എന്നുകരുതി പിന്നീട് വാങ്ങാനായി ഫോണുകള്‍ കണ്ടുവച്ചിട്ടുണ്ടാവാം.എന്നാൽ ഇനി ആ പ്രശ്‍നം ഇല്ല. വെറും 3499 രൂപയ്ക്ക് ഫോണ്‍ ഓണ്‍ലൈനില്‍ വാങ്ങാം.
സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സ്വൈപ്പ് തുടക്കക്കാരായ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്ന സ്മാര്‍ട്ട് ഫോണാണ് കണക്ട് 4ജി. മുന്നില്‍ 1.3 മെഗാപിക്‌സല്‍ ക്യാമറയും പിന്നില്‍ 5 മെഗാപിക്‌സല്‍ ക്യാമറയുമായാണ് പുതിയ ഫോണിന്റെ വരവ്. 512 എംബി റാം മാത്രമേ ഈ ഫോണിലുള്ളൂ എങ്കിലും വില പരിഗണിക്കുമ്പോള്‍ ഇത് ധാരാളമാണ്. 2000എംഎഎച്ച് ബാറ്ററിയുള്ള ഫോണിന് 32ജിബി വരെ സംഭരണ ശേഷി വര്‍ധിപ്പിക്കാനാവും. കോണ്‍ഫിഗറേഷനുകള്‍ കുറവാണ് എന്നതാണ് ഫോണിന്റെ ഒരു കുറവ്. വിലയുംകൂടി തട്ടിച്ചുനോക്കുമ്പോള്‍ ഫോണ്‍ മികച്ചതായി മാറുന്നു.
Post Your Comments