IndiaNews

പന്ത്രണ്ടു മണിക്കൂറുകൾക്കുശേഷം ലക്നൗവിലെ ഏറ്റുമുട്ടൽ അവസാനിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ താക്കൂർഗഞ്ചിൽ ഭീകരുമായി നടന്ന ഏറ്റുമുട്ടൽ അവസാനിച്ചു. രണ്ടു ഭീകരുണ്ടെന്നായിരുന്നു പോലീസിന്റെ നിഗമനം. പക്ഷെ ഒരാളുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. വീടിനുള്ളിൽനിന്ന് പിസ്റ്റൾ, റിവോൾവർ, കത്തി തുടങ്ങിയവയും കണ്ടെത്തി.

താക്കൂർഗഞ്ചിലെ വീട്ടിൽനിന്ന് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് പോലീസുകാർക്കെതിരെ വെടിവയ്പ്പുണ്ടായത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് പരിശോധന നടത്തുന്നതിനിടെയായിരുന്നു വെടിവയ്പ്. ഭീകരനെ ജീവനോടെ പിടികൂടുന്നതിനാണ് ശ്രമിച്ചതെങ്കിലും നീണ്ട പന്ത്രണ്ടുമണിക്കൂറുകൾക്കുശേഷം അയാളെ വധിക്കുകയായിരുന്നു.

ഭീകരന് ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് മേധാവി ദൽജിത് ചൗധരി ഇന്നലെ പറഞ്ഞിരുന്നു. മുളക് ബോംബ് പ്രയോഗിക്കുകയും പുക കടത്തിവിടുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തെങ്കിലും ഭീകരൻ കീഴടങ്ങാൻ തയാറായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button