തിരുവനന്തപുരം: വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യത്തെ പെണ്‍കുട്ടി മരിച്ച സമയത്ത് പോലീസിന് സംശയകാരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇപ്പൊൾ ആദ്യ പെണ്‍കുട്ടിയും പീഡനത്തിനിരയായെന്ന് വ്യക്തമായിട്ടുണ്ട്. രണ്ട് കേസിലും അന്വേഷണം നടത്തുന്നുണ്ട്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പ് നല്കി. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സഭ നിര്‍ത്തിവെച്ച് സംസ്ഥാനത്തെ സ്ത്രീ സുരുക്ഷയെപ്പറ്റി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പട്ട് സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനും നോട്ടീസ് നല്കി. അടിയന്തര പ്രമേയത്തിന് അനുമതി തേടിയത് കെ.മുരളീധരന് എം.എല്‍.എയാണ്. വാളയാറിലെ ആദ്യ സംഭവത്തില്‍ പോലീസ് കൃത്യമായി അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ രണ്ടാമത്തെ മരണം ഉണ്ടാകില്ലായിരുന്നുവെന്ന് കെ.മുരളീധരന് ചൂണ്ടിക്കാട്ടി.
മാത്രമല്ല വലിയ വീഴ്ചയാണ് പോലീസിന്റെ ഭാഗത്ത്നിന്നുണ്ടായതെന്ന് കെ.മുരളീധരന് ആരോപിച്ചു. സ്ത്രീകള്‍ക്കെതിരായി അടുത്തകാലത്ത് നടന്ന അക്രമങ്ങള്‍ കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് അഭിപ്രായപ്പെട്ടു.
Post Your Comments