തിരുവനന്തപുരം: പത്രങ്ങളില്‍ വൃക്ക ആവശ്യമുണ്ടെന്ന പരസ്യത്തിന് വിലക്ക്. പത്രങ്ങളിലെ ക്ലാസിഫൈഡ്-പരസ്യ കോളങ്ങളില്‍ വൃക്ക ആവശ്യമുണ്ടെന്ന് ഇനി പ്രസിദ്ധീകരിക്കാന്‍ പാടില്ല. വാണിജ്യപരമായ ഉദ്ദേശ്യത്തോടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നുവെന്നാണ് ആരോപണം.
അതുകൊണ്ട് ഇത്തരം പ്രവണത നിര്‍ത്തലാക്കണമെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് നിര്‍ദേശം നല്‍കി. ഇത്തരം പരസ്യങ്ങള്‍ നിയമവിരുദ്ധവും അധാര്‍മ്മികവുമാണെന്നും പറയുന്നു. അവയവ ട്രാന്‍സ്ഫര്‍ നിയന്ത്രിക്കുന്ന ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആക്ട് പ്രകാരം ഇത് നിയമവിരുദ്ധമാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.
Post Your Comments