NewsInternational

പുത്തൻ കാൽവയ്പുമായി നാസ; ബഹിരാകാശനിലയത്തില്‍ വീണ്ടും ചെടികളെത്തും

ബഹിരാകാശത്ത് പുത്തൻ കാൽവയ്പുമായി നാസ. ബഹിരാകാശത്ത് തങ്ങുന്ന യാത്രികര്‍ക്ക് ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കാനുള്ള പദ്ധതിയാണ് നാസ രൂപപ്പെടുത്തിയത്. ഇതിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത ചെടികളാണ് നാസ തയാറാക്കിയിരിക്കുന്നത്. ബഹിരാകാശത്തേക്ക് അയക്കുന്നത് കാബേജിനോടും കടുക് ചെടിയോടും സാമ്യമുള്ള ചെടികളാണ്. അമേരിക്കയുടെ ബഹിരാകാശ നിലയത്തില്‍ ഭക്ഷ്യയോഗ്യമായ ചെടികള്‍ വളര്‍ത്തുന്നുണ്ട്. എന്നാല്‍ ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞര്‍ക്കുള്ള ഭക്ഷണം അവിടെത്തന്നെ ഉണ്ടാക്കിയെടുക്കാനാണ് നാസയുടെ പരിശ്രമം.

പ്രത്യേകം തയാറാക്കിയ കൊച്ച് കൂടാരങ്ങളിലാവും ഇവയെ വളര്‍ത്തുക. പൂര്‍ണമായും മൂടപ്പെട്ടവ ആയിരിക്കും അത്. അതിനുള്ളിലെ കാലാവസ്ഥ നിയന്ത്രിക്കപ്പെടും. നേരത്തെ നാം വളര്‍ത്തിയവയെ അപേക്ഷിച്ച് കുറച്ച് ശ്രദ്ധമാത്രം കൊടുത്ത് ഇവയെ പരിചരിക്കാനാവുമെന്നും ഈ ഉദ്യമത്തിന്റെ തലവനായ ബ്രയാന്‍ ഒണേറ്റ് പറഞ്ഞു.

ചെടികള്‍ വളര്‍ത്തുന്ന ചെറിയ കൂടാരങ്ങളില്‍ നീല, ചുവപ്പ്, പച്ച എന്നീ നിറങ്ങളില്‍ തെളിയുന്ന എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാണ് വെളിച്ചം നല്‍കുന്നത്. നൂറ്റി എണ്‍പതിലധികം സെന്‍സറുകള്‍ ചെടികളേപ്പറ്റി വിവരങ്ങള്‍ ശേഖരിച്ച് അയച്ചുകൊണ്ടിരിക്കും. വായുവിലും മണ്ണിലും ഇലകളിലും തണ്ടുകളിലും വേരുകളിലുമുള്ള ഈര്‍പ്പം, താപനില, ഓക്‌സിജന്റെ അളവ് എന്നീ വിവരങ്ങളെല്ലാം തല്‍സമയം ഭൂമിയിലെത്തും. ഈ മാസം 19നാണ് ചെടികളുമായുള്ള വിക്ഷേപണം നാസ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button