KeralaNews

ജിഷ്ണുവിന്റെ ഓർമ്മകളിൽ നെഹ്‌റു കോളേജ് കാണണമെന്ന അമ്മയുടെ ആഗ്രഹവും സഫലീകരിക്കപ്പെടാതെ ബാക്കിയാകുന്നു

 

തൃശൂർ: തന്റെ പൊന്നുമകൻ പഠിച്ച കലാലയവും അവന്റെ സുഹൃത്തുക്കളെയും കാണാൻ ആ ‘അമ്മ എത്തി. ജിഷ്ണുവിന്റെ ‘അമ്മ മഹിജയ്ക്ക് എന്നാൽ ആ ആഗ്രഹം സഫലമായില്ല. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ കലാലയത്തിനകത്തു പ്രവേശിക്കരുതെന്ന പോലീസിന്റെ അഭ്യർത്ഥന മാനിച്ച് അവർ ആഗ്രഹം ഉള്ളിലൊതുക്കി.അവസാനം ജിഷ്ണുവിന്റെ സഹപാഠികൾ ലക്കിടിയിൽ പൊളി ഗാർഡനിലേക്കെത്തി. മകന്റെ കൂട്ടുകാരെ കണ്ട മഹിജയുടെ സങ്കടം അണപൊട്ടിയൊഴുകി..

അവരെ കെട്ടിപ്പിടിച്ചു അവർ കരഞ്ഞു. കണ്ടു നിന്നവരെ പോലും കണ്ണിൽ ഈറനണിയിക്കുന്ന കാഴ്ച.. മാനസികമായി വെല്ലുവിളി നേരിടുന്നവരെ അധിവസിപ്പിക്കുന്ന ലക്കിടിയിൽ പൊളി ഗാർഡനിലാണ് ഈ കൂടിക്കാഴ്ച നടന്നത്. ജിഷ്ണുവിന്റെ അമ്മയെയും അച്ഛനെയും സഹപാഠികളെയും നിറഞ്ഞ മനസ്സോടേയാണ് അന്തേവാസികൾ സ്വീകരിച്ചത്. ജിഷ്ണുവിന്റെ ആത്മാവിനു വേണ്ടി നിങ്ങളെല്ലാം പ്രാർത്ഥിക്കില്ലേയെന്ന മഹിജയുടെ ചോദ്യത്തിന് പലരും വിതുമ്പിക്കൊണ്ട് തലയാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button