![](/wp-content/uploads/2017/03/hss.gif)
ലഖ്‌നൗ: ഐഎസ് ബന്ധമുള്ള തീവ്രവാദി പ്രവര്‍ത്തകന്‍ സൈഫുള്ളയുടെ മൃതദേഹം സ്വീകരിക്കില്ലെന്ന് പിതാവ് സർജത്. രണ്ടരമാസത്തിന് മുൻപ് ജോലി ചെയ്യാത്തതിന് പിതാവ് ശകാരിച്ചതിനാണ് സൈഫ് വീട് വിട്ടിറങ്ങി പോയത്. പിന്നീട് സൗദിക്ക് പോകുകയാണെന്ന് അറിയിച്ച സൈഫ് ഐഎസിൽ ചേരുകയായിരുന്നു. രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് മകന്റെ മൃതദേഹം സ്വീകരിക്കാത്തതെന്നാണ് സർജിതിന്റെ പ്രതികരണം.
ഉത്തര്‍പ്രദേശിലെ ബര്‍ബങ്കി പ്രദേശത്തില്‍ വിപുലമായ ആക്രമണ പരമ്പരകള്‍ നടത്താന്‍ ലക്ഷ്യമിട്ടിരുന്ന സൈഫ് ഉജ്ജയിന്‍ ട്രെയിന്‍ സഫോടനത്തിലെയും മുഖ്യ പങ്കാളിയാണ്. ചോദ്യം ചെയ്യുന്നതിനായ് ജീവനോടെ പിടികുടാന്‍ ശ്രമം നടത്തിയെങ്കിലും ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. 12 മണിക്കൂര്‍ നീണ്ട പോരാട്ടത്തിലാണ് ആന്റി ടെറര്‍ സക്വാട് സൈഫുള്ളയെ വധിച്ചത്.
Post Your Comments