NewsIndia

അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡൽഹി: കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ആധാർകാർഡ് നിർബന്ധമാക്കിയതിന് പിന്നാലെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും ആധാർ നിർബന്ധമാക്കുന്നു. രാജ്യത്തെ 9000 അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് ആധാർ നിർബന്ധമാക്കുന്നതായി കേന്ദ്ര ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് അറിയിച്ചത്.

ഏത് രാജ്യത്തും പൗരന്മാര്‍ക്കു തിരിച്ചറിയലിനായി രേഖയുണ്ട്. അനാഥാലയങ്ങളില്‍ നിന്നും കുട്ടികളെ പലപ്പോഴും കാണാതാകാറുകുന്നുണ്ടെന്നും ആധാർ ഉണ്ടെങ്കിൽ അവരെ കണ്ടെത്താൻ എളുപ്പമാണെന്നും മനേകാ ഗാന്ധി പറയുകയുണ്ടായി. ജുവനൈല്‍ ഹോമുകളെയും ഇതിന്റെ പരിധിയില്‍ കൊണ്ടു വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button