കൊച്ചി: തന്റെ പേരിൽ ഒരു അശ്ളീല വീഡിയോ ദൃശ്യം പ്രചരിക്കുക, അത് മറ്റുള്ളവർ കാണുകയും ബന്ധുക്കളും കുടുംബവും ഉൾപ്പെടെ തന്നെ തെറ്റുകാരിയാക്കി നോക്കുക ഇതൊക്കെ ഏതൊരു സ്ത്രീക്കും താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാൽ സീന( പേര് സാങ്കല്പികം) എന്ന വീട്ടമ്മ അതിനെ നിയമപരമായി നേരിടാൻ ഉറച്ചു. 35 കാരിയായ അവൾ വിവാഹ ശേഷമായിരുന്നു കൊച്ചിയിലെത്തിയത്. വളരെ വേഗമാണ് ആ വീഡിയോ അവളുടെ ജീവിതത്തെ സാരമായി ബാധിച്ചത്.സൂക്ഷിച്ചു നോക്കൂ ഇതാരാണെന്നു പറയാമോ എന്ന ടാഗിൽ ആയിരുന്നു സൈബർ ലോകത്തു ആ വീഡിയോ പ്രചരിച്ചത്.
ഓഫീസിലെ ഒരാളായിരുന്നു സീനയോടു ആദ്യം ഈ വിവരം പറഞ്ഞത്, ചേച്ചിയുടെ ഒരു ഫോട്ടോ പ്രചരിക്കുന്നു എന്ന്. ആ ഫോട്ടോയിൽ സീന തന്നെയാണ് അത് എന്ന് കൃത്യമായി സൂചിപ്പിച്ചിട്ടുമുണ്ടായിരുന്നു. വൈകാതെ എല്ലാവരും അടക്കം പറച്ചിൽ തുടങ്ങി,വീട്ടുകാരുടെയും മറ്റും മൊബൈലിലേക്ക് ദൃശ്യങ്ങൾ വന്നു, ഭർത്താവ് പോലും വിശ്വസിച്ചില്ല. വീടിനു പുറത്തായി.ആരും സീനയെ സഹായിക്കാൻ ഉണ്ടായില്ല. അങ്ങനെയാണ് സീന സൈബർ സെല്ലിൽ കേസുമായി പോകുന്നത്. ആദ്യം ലോക്കൽ പോലീസിൽ കേസ് കൊടുത്തു. പിന്നീട് സൈബർ സെല്ലിൽ.
അവിടെ വെച്ചാണ് സീന ആ ദൃശ്യങ്ങൾ കണ്ടത്. അതുവരെ അത് തന്റെ മോർഫ് ചെയ്ത പടം ആണെന്നായിരുന്നു അവൾ കരുതിയത്. എന്നാൽ അത് തന്നോട് സാമ്യമുള്ള ഏതോ ഒരു സ്ത്രീയുടെ ദൃശ്യങ്ങൾ തന്നെയായിരുന്നു എന്ന് സീന മനസ്സിലാക്കി.പിന്നീട് ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ ആ ദൃശ്യങ്ങൾ സീനയുടേത് അല്ല എന്ന് ഉറപ്പിച്ചു. എന്നാൽ അത് നിയമപരമായി സ്ഥാപിച്ചു കിട്ടാനാണ് ഇപ്പോൾ സീനയുടെ ശ്രമം. ഈ വനിതാ ദിനത്തിൽ വേട്ടയാടപ്പെട്ട ഒരു ഇരയുടെ നിസ്സഹായതയുടെ നിൽക്കാതെ നിയമപോരാട്ടത്തിനുറച്ച സീനയെന്ന വനിതയെ അഭിനന്ദിക്കാം.ഒപ്പം ഒരു തെറ്റും ചെയ്യാത്ത ഒരു സ്ത്രീയെ സമൂഹം എങ്ങനെ തെറ്റുകാരിയാക്കി ക്രൂശിക്കുന്നു എന്ന സത്യവും മനസിലാക്കാം.
Post Your Comments