KeralaNews

കോട്ടയത്ത് പാതിരാത്രി അമ്മയുമായി പിണങ്ങി വീടുവിട്ട പതിനാറുകാരിക്ക് സംഭവിച്ചത്‌

കോട്ടയം: അമ്മ വഴക്ക് പറഞ്ഞതുകൊണ്ട് പാതിരാത്രി അമ്മയുമായി പിണങ്ങി പതിനാറുവയസുകാരി വീടുവിട്ടിറങ്ങി. കോട്ടയത്താണ് സംഭവം നടന്നത്. കോട്ടയം നഗരത്തിന് അല്പം കിഴക്ക് മാറി കഞ്ഞിക്കുഴിയാണ് നാലു മണിക്കൂർ അമ്മയേയും പോലീസിനെയും മുൾ മുനയിൽ നിർത്തിയത്. നിരവധി പേരാണ് ഈ നാലു മണിക്കൂറിനകം പെൺകുട്ടിയെ സഹായിക്കാനെന്ന പേരിൽ എത്തിയത്. പെൺകുട്ടി സഹായം നിരസിച്ചതിനാൽ ദുരന്തം ഒഴിവായി. വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതിന് അമ്മ വഴക്കുപറഞ്ഞതിനാണ് പെൺകുട്ടി ഈ സാഹസത്തിനു മുതിർന്നത്.

വഴക്ക് പറഞ്ഞത് നീണ്ടു പോയതിനാൽ മനംനൊന്ത് പിണങ്ങി 16 വയസ്സുകാരി മകൾ രാത്രി ഫ്ളാറ്റ് വിട്ടിറങ്ങി. അമേരിക്കയിൽനിന്ന് അവധിക്കെത്തിയ ഡോക്ടറായ അമ്മയാണ് മകളെ വഴക്കു പറഞ്ഞതിന്റെ പേരിൽ വിഷമത്തിലായത്. ഇരുവരും അവധിക്കു വന്നതാണ്. കഞ്ഞിക്കുഴിക്കടുത്താണ് വീട്. പകൽ ബന്ധുവീടുകളിൽ പോയതാണ്. എപ്പോൾ കാർ നിർത്തിയിടുമ്പോഴും റോഡിൽ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കണമെന്ന് അമ്മ മകളെ ഉപദേശിച്ചു. നാഗമ്പടത്തുവച്ച് മറ്റൊരു കാറുമായി കാർ ഉരസി. ഹാൻഡ്ബ്രേക്ക് ഉപയോഗിച്ചിരുന്നെങ്കിൽ അതു സംഭവിക്കില്ലായിരുന്നുവെന്നായി അമ്മ. വഴക്കു രാത്രിയിലും നീണ്ടതോടെ രാത്രി പത്തരയോടെ മകൾ ഫ്ളാറ്റിൽനിന്നു പിണങ്ങിയിറങ്ങി. മകളെ കാണാതായതോടെ അമ്മ പോലീസ് വനിതാ ഹെൽപ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു.

തുടർന്ന് പോലീസ് എല്ലാ വഴിയിലും രാത്രി പരിശോധന നടത്തി. രണ്ടു മണിയോടെ കഞ്ഞിക്കുഴി ജംഗ്ഷനിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി. തന്നെ ആരും ഉപദ്രവിച്ചില്ലെന്നും രാത്രിയിൽ നടന്നുപോകുന്ന തന്നോടു മിണ്ടാനായി ചിലർ കാർ നിർത്തിയെങ്കിലും അകലെ നിന്നു പോലീസ് വാഹനം കണ്ടപ്പോൾ അവരൊക്കെ പോയെന്നും പെൺകുട്ടി പോലീസിനോടു പറഞ്ഞു.

കഞ്ഞിക്കുഴിയിലേക്കു നടക്കുന്നതിനിടെ ഒരു മണിക്കൂറിനുള്ളിൽ നാലുതവണയെങ്കിലും പോലീസ് വാഹനം കണ്ടു മറഞ്ഞുനിന്നുവെന്നാണ് പെൺകുട്ടി പോലീസിനോടു പറഞ്ഞത്. കഞ്ഞിക്കുഴിയിൽ കടയ്ക്കു സമീപം പതുങ്ങിനിന്ന കുട്ടിയെ കണ്ടു കാർ നിർത്തിയ ഒരു കുടുംബം കാര്യം തിരക്കി. അതിനുശേഷം വനിതാ ഹെൽപ് ലൈനിലേക്കു വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് അവർ അമ്മയുമായി വന്ന് മകളെ കൂട്ടികൊണ്ട് പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button