NewsIndia

ഉത്തര്‍പ്രദേശില്‍ ഭീകരനും സേനയും തമ്മില്‍ പോരാട്ടം : ഭീകരന്‍ ഉജ്ജയിനിയിലുണ്ടായ ട്രെയിന്‍ അപകടവുമായി ബന്ധമുള്ള ആള്‍

ലക്‌നൗ : ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ചില്‍ ഭീകരനെന്നു സംശയിക്കുന്നയാളും ഭീകരവിരുദ്ധ സേനയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍. മേഖലയിലെ ഒരു വീട്ടില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരനെ കീഴടക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മധ്യപ്രദേശിലെ ഉജ്ജയിനിലുണ്ടായ ട്രെയിനപകടവുമായി ബന്ധമുള്ളയാളാണിതെന്നാണ് വിവരം. പൊലീസും ഭീകരനും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന കാര്യം പൊലീസ് മേധാവി ജാവീദ് അഹമ്മദ് സ്ഥിരീകരിച്ചു.

ഏറ്റുമുട്ടല്‍ നടക്കുന്നതിനാല്‍ ജനവാസമേഖല ഒഴിപ്പിച്ചിട്ടുണ്ട്. 20 പേരടങ്ങുന്ന കമാന്‍ഡോ സംഘമാണ് ഭീകരരെ നേരിടുന്നത്. ഭീകരന്‍ കീഴടങ്ങാന്‍ വിസമ്മതിച്ചതായാണ് വിവരം. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ബുധനാഴ്ച നടക്കാനിരിക്കെയാണ് ഭീകരാക്രമണമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button