കൊച്ചി: ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ വ്യവസ്ഥ ഉടൻ നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പുതിയ തീരുമാനം നടപ്പിലാക്കുന്നത് ഏപ്രില്‍ ഒന്നുവരെ നീട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുതുക്കിയ വ്യവസ്ഥ നടപ്പാക്കാന്‍ പ്രത്യേക ട്രാക്ക് ആവശ്യമാണോ എന്നറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. പുതുക്കിയ മാനദണ്ഡം ആവശ്യത്തിന് സൗകര്യമില്ലാതെ നടപ്പാക്കുന്നതിനെ ചോദ്യംചെയ്യുന്ന ഹര്‍ജിയിലാണിത്. പുതുക്കിയ മാനദണ്ഡമനുസരിച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ സംസ്ഥാനത്ത് എത്രയിടത്ത് അടിസ്ഥാന സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.
ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്ന തൃശ്ശൂര്‍ അരിമ്പൂര്‍ സ്വദേശി കെ.എന്‍. മോഹനനാണ് പുതിയ സര്‍ക്കുലറിനെ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കുലര്‍പ്രകാരം നവീനരീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മാര്‍ച്ച് ആറിന് തുടങ്ങാനായിരുന്നു സര്‍ക്കാര്‍ നേരത്തേ നിശ്ചയിച്ചിരുന്നത്. കയറ്റത്തില്‍ നിർത്തൽ, ചെരിച്ച് പാര്‍ക്കിങ് തുടങ്ങിയവയിലെ പ്രാവീണ്യം ഗ്രൗണ്ടിലെ ട്രാക്കില്‍ പരിശോധിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്.
Post Your Comments