യു.എ.ഇയില്‍നിന്ന് ഉള്‍പ്പടെ പത്തുലക്ഷത്തോളം മെഴ്സിഡസ് ബെന്‍സ് കാറുകള്‍ തിരികെ വിളിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നു വാഹനങ്ങള്‍ക്ക് തീപിടിക്കുന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ഉപഭോക്താക്കള്‍ ഇതുസംബന്ധിച്ചു മെഴ്സിഡസ് ബെന്‍സ് ഡീലര്‍മാര്‍ക്കു നല്കുന്ന പരാതി വര്‍ധിച്ചിരിക്കുകയാണ്. ഇതുവരെ 51 കാറുകള്‍ക്കു തീപിടിച്ചുവെന്നാണ് കമ്പനി തന്നെ ഔദ്യോഗികമായി പുറത്തുവിടുന്ന വിവരം. അമേരിക്കയില്‍നിന്നുമാത്രം മൂന്നുലക്ഷം ബെന്‍സ് കാറുകളാണ് തിരിച്ചുവിളിക്കുന്നത്. വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന സമയത്തുണ്ടാകുന്ന ഓവര്‍ലോഡ് വൈദ്യുതി പ്രവാഹത്തെ തുടര്‍ന്നു ഫ്യൂസിനുണ്ടാകുന്ന തകരാറാണ് തീപിടുത്തമുണ്ടാകുന്നത് എന്നാണ് കമ്പനി നല്കുന്ന വിശദീകരണം. മെര്‍സിഡസ് ബെന്‍സിന്റെ എ-ക്ലാസ്സ്, ബി-ക്ലാസ്സ്, സി.എല്‍.എ, ജി.എല്‍.എ, സി-ക്ലാസ്സ്, ഇ-ക്ലാസ്സ്, ജി.എല്‍.സി മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.
Post Your Comments