തിരുവനന്തപുരം: പോലീസ് അറിവോടെ വ്യാജമദ്യ വില്പന തകൃതിയായി നടക്കുന്നതായി പരാതി. ഓട്ടോ ഡ്രൈവര്‍മാരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ മദ്യ വില്പനയില്‍ തകരുന്നത് നിരപരാധികളായ കൂലി തൊഴിലാളികളുടെ കുടുംബങ്ങളാണ്. പുന്നക്കുളം ബീവറേജ് ജീവനക്കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, എന്നിവര്‍ക്ക് പുറമെ പോലീസില്‍ ചില ഉദ്യോഗസ്ഥരും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. സ്റ്റോക്ക് ഉണ്ടായിട്ടും കുറഞ്ഞ വിലക്കുള്ള മദ്യം ബീവറേജ് ജീവനക്കാര്‍ ഇല്ലെന്നു പറഞ്ഞു ആവശ്യക്കാരെ മടക്കിയയച്ച്, ഈ കുറഞ്ഞ മദ്യം ബോട്ടില്‍ ഒന്നിന് എന്ന കമ്മീഷന്‍ വ്യവസ്ഥയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് മറിച്ചു കൊടുക്കുന്നു എന്നത് മറ്റു മദ്യപന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കുറഞ്ഞ വിലയ്ക്കു കണക്കിലധികം വാങ്ങുന്ന മദ്യം ഇരട്ടിവിലയിലാണ് വിറ്റഴിക്കുന്നത്. ഇതിന് കൂടുതലും ഇരകളാവുന്നത് തീരപ്രദേശ മേഖലയായ പുല്ലുവിള, ചപ്പാത്തു പ്രദേശങ്ങളിലുള്ളവരാണ്. രാവന്തിയോളം കൂലിവേല ചെയ്തു കിട്ടുന്ന പണമാണ് ഇത്തരത്തില്‍ മദ്യത്തിനായി ചിലവഴിക്കുന്നത്. ഇവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകുന്നത് ജനസേവനം നടത്തേണ്ട പൊലീസുകാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
ഹെല്‍മെറ്റ് ധരിക്കാത്തതിനും , സീറ്റ്‌ബെല്‍റ്റ് ഇടാത്തതിനും ഓടിച്ചിട്ട് പിടിക്കുന്ന പോലീസ് ഇത് കണ്ടില്ലെന്ന് നടിക്കുന്നത് ഇടനിലക്കാരെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. ഇത്തരക്കാരെ മനസ്സറിഞ്ഞു സഹായിക്കും വഴി പോക്കറ്റില്‍ ‘കിമ്പളം’ എത്തുന്നു എന്നത് പച്ചയായ യാഥാര്‍ത്ഥ്യം മാത്രം. ഒരുപാട് കുടുംബങ്ങളുടെ കണ്ണീര്‍ കണ്ടിട്ടും ഇതിനെതിരെ ശബ്ദിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ, യുവജന സംഘടനകളോ മുന്നിട്ടു വരാത്തതു പറയാതെ വയ്യ. ഇനിയും ഈ പ്രവര്‍ത്തി തുടരാന്‍ അനുവദിക്കരുതെന്ന പ്രതിജ്ഞ ആവട്ടെ നമ്മുടെ നാളത്തെ സുദിനം.
ഒരു പിഞ്ചുകുഞ്ഞിന്റെ അനുഭവം വിവരിച്ച എന്റെ സുഹൃത്ത് ടീച്ചറുടെ വാക്കുകള്‍ക്ക് ആധാരമായി എഴുതിയ ഈ വാക്കുകള്‍ ഒട്ടനവധി കുട്ടികളുടെ കണ്ണീരൊപ്പാന്‍ പ്രാപ്തമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ജഗതീശ്വരനോട്????
ബീഗം ആഷാ ഷെറിന്‍
Post Your Comments