
ന്യൂഡൽഹി: മധ്യപ്രദേശിലെ ഷജാപൂരിൽ പാസഞ്ചർ ട്രെയിനിൽ സ്ഫോടനം. ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിലാണ് സ്ഫോടനമുണ്ടായത്.ആർക്കും ആളപായം ഉണ്ടായിട്ടില്ല. ആറു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്.ചൊവ്വാഴ്ച രാവിലെ 9.30ന് ട്രെയിൻ ജബ്ദി സ്റ്റേഷനു സമീപമെത്തിയപ്പോൾ ജനറൽ കോച്ചിലാണ് സ്ഫോടനമുണ്ടായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. റെയിൽ വേ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടന കാരണം വ്യക്തമായിട്ടില്ല.
Post Your Comments