IndiaNews

ഡിജിറ്റൽ പണമിടപാട് എന്ന ലക്ഷ്യവുമായി ആധാർ പേ നിലവിൽ വന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിന് ആധാര്‍ അധിഷ്ടിത പേയ്‌മെന്റ് സംവധാനമായ ആധാർ പേ നിലവില്‍ വന്നു. വിരലടയാളമോ, കണ്ണോ സ്‌കാന്‍ ചെയ്താല്‍ പണമിടപാട് നടത്തുന്ന വിധമാണ് ഇതിന്റെ പ്രവർത്തനം. ആധാര്‍ അധിഷ്ടിത സംവിധാനമായത് കൊണ്ട് സർവീസ് ചാർജുകൾ നൽകേണ്ടി വരില്ല. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ മുഖേന നടത്തുന്ന പണമിടപാടുകള്‍ ആധാർ പേ സംവിധാനം വഴി ബയോമെട്രിക് സ്‌കാനിങ്ങിലൂടെ സാധ്യമാകും.

ആധാര്‍ പേ എന്നപേരിലുള്ള ആന്‍ഡ്രോയിഡ് ആപ്പ് മുഖേനെയാണ് പണമിടപാട് സാധ്യമാകുന്നത്. സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ കച്ചവടക്കാരുടെ കൈവശമുള്ള ആപ്പില്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യണം. ശേഷം ബയോമെട്രിക് സംവിധാനത്തില്‍ വിരല്‍ സ്‌കാന്‍ ചെയ്യുക. ഇത്രയുമാകുമ്പോഴേക്കും പണമിടപാട് നടന്നിരിക്കും. 2016ല്‍ രാജ്യത്ത് ആകെ 100 കോടിയോളം ആധാർ കാർഡ് നൽകിയിട്ടുണ്ടെങ്കിലും 40 കോടി ആധാര്‍ കാര്‍ഡുകള്‍ മാത്രമാണ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളവ മാര്‍ച്ച് അവസാനത്തോടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടെങ്കില്‍ മാത്രമേ ആധാര്‍ പേ ആപ്പ് പ്രവര്‍ത്തിക്കുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button