IndiaNews

പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു- എട്ടു ദിവസം പ്രായമുള്ള കുഞ്ഞിന് അടിയന്തിര ചികിത്സാ സഹായം

 

ന്യൂഡൽഹി : അസമിൽ നിന്നുള്ള എട്ട് ദിവസം മാത്രം പ്രായമുള്ള ശ്വാസകോശത്തിന് തകരാറ് സംഭവിച്ച് ഗുരുതരാവസ്ഥയിലായ പിഞ്ചു കുഞ്ഞിന് അടിയന്തിര ചികിത്സാ സഹായം ഏർപ്പെടുത്തി പ്രധാനമന്ത്രി.സഹായത്തിനായി നിരവധി പേരെ സമീപിച്ചെങ്കിലും എല്ലാവരും കൈമലർത്തുകയായിരുന്നു വെന്നും ഒടുവിൽ പ്രധാനമന്ത്രിയാണ് തങ്ങളുടെ കുട്ടിക്ക് രക്ഷകനായതെന്നും മോദി തങ്ങളുടെ ദൈവമാണെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.ശ്വാസകോശത്തിന് തകരാറ് സംഭവിച്ച് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ എയർ ആംബുലൻസ് വഴി ഡൽഹിയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .

ആ സമയത്തെ ട്രാഫിക്ക് ബ്ളോക്ക് ഒഴിവാക്കി കുട്ടിയെ വേഗം ആശുപത്രിയിലെത്തിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ വളരെയേറെ തുണച്ചു എന്ന് അവർ പറഞ്ഞു.ഡൽഹിയിൽ എയർ ആംബുലൻസ് എത്തിയപ്പോൾ വിമാനത്താവളത്തിൽ നിന്ന് ഗംഗാറാം ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയ ഡൽഹി പോലീസിനോടും രക്ഷിതാക്കൾ കൃതജ്ഞത അറിയിച്ചു.പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണ് ഇന്ന് തങ്ങളുടെ കുഞ്ഞിന് രക്ഷയായതെന്നാണ് ഇവർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button