വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍ നിന്നു പിന്മാറിയതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധു. മാധ്യമങ്ങളില്‍ വിജയലക്ഷ്മിയുടെ വിവാഹം വേണ്ടെന്നു വച്ചതുമായി ബന്ധപ്പെട്ട് കുറച്ചു കുറച്ചായി വാര്‍ത്തകള്‍ വരുന്നത് വിജയലക്ഷ്മിയുടെ നിഷ്ക്കളങ്കതയെ ബാധിക്കുമെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞെത്തിയ സന്തോഷ് വലിയ ക്രിമിനലായിരുന്നുവെന്നും വിജയലക്ഷ്മിയുടെ അടുത്ത ബന്ധു പി.വേണു മനോരമ ഓണ്‍ലൈനോട് വെളിപ്പെടുത്തി.
അഞ്ചുലക്ഷത്തോളം രൂപ അയാള്‍ വിജയലക്ഷ്മിയുടെ വീട്ടുകാരില്‍ നിന്നും തട്ടിച്ചു. മൂന്നുലക്ഷം രൂപ ചെക്കായും രണ്ടുലക്ഷത്തോളം രൂപ ഡ്രസിനും മറ്റുമെന്നരീതിയില്‍ പണമായും വാങ്ങിയിരുന്നു. ഇതുകൂടാതെയാണ് വിജയലക്ഷ്മിയെ മാനസീകമായി പീഡിപ്പിച്ചിരുന്നത്. വിവാഹത്തിന് പെണ്ണുകാണല്‍ ചടങ്ങിനെത്തിയപ്പോള്‍ ഇയാള്‍ അധിക വിനയം കാണിച്ചിരുന്നു. എല്ലാവരുടേയും കാലുതൊട്ടുതൊഴുകയും കുടംബക്ഷത്രത്തില്‍ കുറെ നേരം പ്രാര്‍ഥിക്കുകയുമൊക്കെ ചെയ്തിരുന്നു.
ദുബായില്‍ ജോലി എന്നാണ് ആദ്യം പറഞ്ഞത്. പിന്നെ കുത്തികുത്തി ചോദിച്ചപ്പോഴാണ് ദുബായില്‍ അയാളുടെ അമ്മാവന്റെ മകനോ മറ്റോ ഷെഫായി നില്‍ക്കുന്നുണ്ട്, അവിടെ ഇയാള്‍ ജൂസടിക്കാന്‍ കുറച്ചു കാലം നിന്നിരുന്നുവെന്ന് പറഞ്ഞത്. പിന്നീട് സോപാന സംഗീതജ്ഞനാണെന്ന് പറഞ്ഞു.
അയാള്‍ പെണ്ണുകാണല്‍ ചടങ്ങിനു കൊണ്ടു വന്ന ഓപ്പോള് എന്നു പരിചയപ്പെടുത്തിയ വത്സലാദേവി എന്ന സ്ത്രീ അയാളുടെ സഹോദരിയൊന്നുമല്ല. അന്വേഷണത്തില്‍ മനസിലായത് അയാള്‍ക്ക് അവരമായി യാതൊരു ബന്ധവുമില്ല എന്നാണ്. എന്നാല്‍ അയാള്‍ തമാസിക്കുന്നത് അവരോടൊപ്പമാണ് എന്നാണറിയുന്നത്. വിവാഹം വേണ്ടെന്നു വച്ച ശേഷം അയാളുടെ അമ്മാവന് എന്നു പറഞ്ഞ ആളുകളൊക്കെ ഞങ്ങളെ വന്നു കണ്ടിരുന്നു, അവര്‍ പറഞ്ഞത്, അയാള്‍ക്ക് ഞങ്ങളുമായി അടുപ്പമൊന്നുമില്ല എന്നാണ്. അവരൊക്കെ ഇതില്‍ നിഷ്ക്കളങ്കരാണ്.
വിവാഹം ഉറപ്പിക്കുന്നതുവരെ അയാളുടെ പെരുമാറ്റം മാന്യമായിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷമാണ് അയാള്‍ യഥാര്‍ഥ സ്വഭാവം കാണിച്ചു തുടങ്ങിയത്. ഓപ്പോള് എന്ന സ്ത്രീ നിരന്തരം വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. വിവാഹത്തിനു മുമ്പ് സന്തോഷിന് കാര്‍ വാങ്ങി നല്കണമെന്നാവശ്യപ്പെട്ടു. സന്തോഷിന് യതാര്‍ഥത്തില്‍ ജോലിയൊന്നുമില്ലയിരുന്നു. വീട്ടുകാരെയുമൊക്കെ അയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
വിജയലക്ഷ്മിയുടെ ബന്ധുക്കളോടൊപ്പം ജീവിക്കാമെന്ന് സംസാരിച്ചിരുന്ന ആള് അതിനു പറ്റില്ലെന്നും വിജയലക്ഷ്മിയുടെ മാതാപിതാക്കളെ അടിച്ചു പുറത്താക്കുമെന്നും പറഞ്ഞു. വിവാഹശേഷം പാട്ടുടീച്ചറായി ജോലിചെയ്താല്‍ മതിയെന്നും സംഗീത പരിപാടികള്‍ വേണ്ടെന്നു വയ്ക്കണമെന്നും പറഞ്ഞു.
ഇയാളുമായുള്ള വിവാഹം അനുയോജ്യമാണ് എന്നു പറഞ്ഞജ്യോത്സ്യനും പങ്കുണ്ടെന്നാണ് സംശയം. ജ്യോത്സ്യനും സന്തോഷിനെ നേരത്തെ അറിയാമായിരുന്നു എന്നാണ് ഞങ്ങളുടെ നിഗമനം. അയാളാണ് സന്തോഷ് നല്ലവനാണെന്ന് പറഞ്ഞ് വീട്ടുകാരെ പറ്റിച്ചത്. ഇയാളോട് ഇന്നലെ ഇക്കാര്യം സംസാരിച്ചപ്പോള്‍ എനിക്ക് വിവാഹത്തിനുള്ള സാധ്യത തോന്നിയെന്നാണ് ജ്യോത്സ്യന് പറഞ്ഞത്. അയാള്‍ ഏതൈാക്കെയോ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. അയാളാണ് വിജയലക്ഷ്മിക്ക് കാഴ്ച കിട്ടുമെന്ന രീതിയില്‍ പറഞ്ഞ് ഇപ്പോള്‍ പ്രചിരിപ്പിക്കുന്നതും, പുതിയ ചികിത്സയ്ക്കായി പ്രേരിപ്പിക്കുന്നതും.
വിജയലക്ഷ്മിയുടെ മാതാപിതാക്കള്‍ യഥാര്‍ഥത്തില്‍ നിഷക്കളങ്കരാണ്. അതിനെയാണ് ഇത്തരം ക്രിമിനലുകള്‍ ചൂഷണം ചെയ്യുന്നത്. തങ്ങള്‍ക്ക് പ്രായമായി വരുന്നതിനാല്‍ മകള്‍ക്ക് ഒരു തുണ വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഇതിനുമുമ്പ് വിവാഹക്കാര്യം പറഞ്ഞ് മൂന്ന് നാലു പേര് വിവാഹാലോചനയെക്കെന്നും പറഞ്ഞ് വന്ന് ഇവരെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പൊലീസില്‍ സന്തോഷിനെക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ട്.
വിജയലക്ഷ്മിയുടെ പിതാവിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് പി .വേണു. ഇദ്ദേഹം റിട്ട. കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്.
കടപ്പാട് : മനോരമ ഓണ്‍ലൈന്‍
Post Your Comments