Nattuvartha

തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട് ആർടിഒ ഓഫീസില്‍ അമിതഫീസ് ഈടാക്കുന്നതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട് ആർടിഓ ഓഫീസിൽ ആളുകളിൽ നിന്നും അമിതമായി ഫീസ് ഈടാക്കുന്നതായി വ്യാപക പരാതി. തൊട്ടടുത്ത കഴക്കൂട്ടം ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥർ തന്നെ ഈ പകൽകൊള്ളക്കെതിരെ മുൻപ് പരാതി പറഞ്ഞിരുന്നു എന്നത് ശ്രദ്ധേയമാണ്. പുതിയ ലൈസൻസ് എടുക്കുന്നവർ അടക്കേണ്ട തൊള്ളായിരത്തി അൻപത് രൂപയുടെ സ്ഥാനത്തു അധികമായി പണം ഈടാക്കി സർക്കാരിലേക്ക് അടപ്പിക്കുന്ന രീതി മറ്റു ആർടിഒ ഓഫീസുകളിലും വ്യാപകമായി നടക്കുന്നു. പുതിയ ലൈസൻസ് സ്മാർട്ട് കാർഡ് രൂപത്തിൽ കൊടുക്കുന്നതിന്റെ പേരിൽ ഈടാക്കുന്നത് ഇരുനൂറ് രൂപ. ലേണേഴ്‌സ് ഫീസ് ഇനത്തിൽ വാങ്ങുന്ന ഇരുനൂറുരൂപ വീണ്ടും അടപ്പിക്കുന്നത് വഴി കോടിക്കണക്കിനു രൂപ സർക്കാരിലേക്ക് അനധികൃതമായി അടക്കേണ്ടിവരുന്നു.

അധിക ചാർജ് ഈടാക്കുന്നതു സർക്കാരിലേക്ക് അധികമായി അടക്കുന്നു എന്ന് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഈ പകൽ കൊള്ളക്കെതിരെ പ്രതികരിച്ച യുവതി അധിക ചാർജ് ഇരുനൂറു കൊടുക്കാതിരിക്കുകയും അധികാരികളുമായി സംസാരിക്കുകയുമുണ്ടായി. അവസാനം അധിക തുക നല്‍കേണ്ടെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍, അധികാരികൾ അയച്ചു കൊടുത്ത ലൈസൻസ് ആവട്ടെ പഴയ മോഡലിലുള്ളതും. എന്നാല്‍ അധിക തുക അടക്കുന്നവര്‍ക്കും ഇത്തരത്തിലാണ് ലൈസൻസ് നല്‍കുന്നതെന്നാണ് വിവരം . ഇത്തരത്തിൽ കേരളത്തിലെ ഒട്ടുമിക്ക ആർടിഒ ഓഫീസുകളിൽ നിന്നും പൊതുജനത്തിന്റെ അറിവില്ലായ്മ ചൂഷണം ചെയ്തു സർക്കാറിലേക്ക് തുക ഈടാക്കിക്കുന്ന അധികാരികൾക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button