ഹൈദരാബാദ് : സേവനങ്ങളുടെ ഗുണനിലവാരത്തില്‍ ഹൈദരാബാദ് വിമാനത്താവളത്തിന് ഒന്നാം സ്ഥാനമെന്നു സര്‍വേ റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ നടത്തിയ എയര്‍പോര്‍ട്ട് ക്വാളിറ്റി സര്‍വേയിലാണ് ജിഎംആര്‍ ഹൈദരാബാദ് വിമാനത്താവളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിമാനത്താവളത്തിന്റെ വികസനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഗിയാല്‍ സിഇഒ എസ്ജികെ കിഷോര്‍ അറിയിച്ചു.
50 മുതല്‍ 150 ലക്ഷം യാത്രക്കാര്‍ വരെ പ്രതിവര്‍ഷം യാത്ര ചെയ്യുന്ന വിമാനത്താവളങ്ങളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. 2009ല്‍ ഇതേ സര്‍വേയില്‍ 4.4 സ്‌കോര്‍ സ്വന്തമാക്കിയ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍ 4.9 സ്‌കോറിലേക്ക് ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
Post Your Comments