കൊച്ചി : നവമാധ്യമങ്ങള്‍ വഴി അപവാദ പ്രചരണത്തിനെതിരായുള്ള സീരിയല്‍ നടിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പള്‍സര്‍ സുനിയുടെ കാമുകിയെന്ന പേരിലാണ് നടി ആശയുടെ ചിത്രങ്ങള്‍ നവമാധ്യങ്ങള്‍ വഴി പ്രചരിക്കുന്നത്. ഫോണ്‍വഴിയും ഇപ്പോള്‍ നിരവധിപേര്‍ വിളിച്ച് ശല്യം ചെയ്യുന്നതായി നടി പറയുന്നു.
ആശയുടെ പ്രതികരണം ഇങ്ങനെ
പള്‍സര്‍ സുനിക്ക് കൊച്ചിയില്‍ കാമുകിയുണ്ടെന്ന വാര്‍ത്തകള്‍ പരന്നതിനു പിന്നാലെയാണ് നടിയുടെ ചിത്രങ്ങളും നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. സീരിയല്‍ നടി ആശയുടെ ചിത്രങ്ങളാണ് പള്‍സള്‍ സുനിയുടെ കാമുകിയെന്ന പേരില്‍ പ്രചരിച്ചുതുടങ്ങിയത്. നടിയുടെതെന്ന നിലയില്‍ അശ്ലീല വീഡിയോകളും പ്രചരിച്ചു തുടങ്ങി.
പിന്നീട് ഫോണിലേക്കു പലരും വിളിച്ചു മോശമായി സംസാരിക്കാന്‍ തുടങ്ങിയതായി ആശ പറയുന്നു.
സഹപ്രവര്‍ത്തകരാണ് ഇത്തരത്തില്‍ ഫോട്ടം പ്രചരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് താരം പറയുന്നു. താരത്തിന്റെ ഫേസ്ബുക്കില്‍ നിന്നെടുത്ത ഫോട്ടോകളെടുത്താണ് മോശം രീതിയില്‍ പ്രചരിപ്പിക്കുന്നത്.
നിരവധി ഗ്രൂപ്പകുളില്‍ ചിത്ര പ്രചരിപ്പിച്ചവരുടെ പേരുകളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇപ്പോല്‍ താരത്തിന്രെ പേരില്‍ വ്യാജ ഫെസ് ബക്ക് പേജുകളും തുടങ്ങിയിട്ടുണ്ട്. താരത്തിന്റെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments