തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് കൃഷിയിടങ്ങളേയും ജനവാസകേന്ദ്രങ്ങളേയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും കേരള കോണ്‍ഗ്രസം സംയുക്തമായി നടത്തുന്ന ഹർത്താൽ പുരോഗമിക്കുന്നു.ഹര്‍ത്താല്‍ അനുകൂലികള്‍ ജില്ലയില്‍ പലസ്ഥലത്തും വാഹനങ്ങൾ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.പിന്നീട് പോലീസ് ഇടപെട്ടാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. കെ എസ് ആർ ടി സി ബസുകൾ സർവീസ് ആരംഭിച്ചെങ്കിലും തടഞ്ഞതിനെ തുടർന്ന് നിർത്തിവെച്ചു.
ഇടുക്കി ജില്ലയില്‍ പൂര്‍ണ്ണമായും ഹർത്താൽ നടക്കുകയാണ്. കോട്ടയം ജില്ലയില്‍ മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, പൂഞ്ഞാര്‍ പഞ്ചായത്തുകളിലും പത്തനംതിട്ടയില്‍ പരിസ്ഥിതിലോലമായി കണക്കാക്കപ്പെട്ടിട്ടുള്ള എട്ടു പഞ്ചായത്തുകളിലുമാണ് ഇപ്പോൾ ഹര്‍ത്താല്‍ നടക്കുന്നത്. മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളെയും ഹർത്താൽ അനുകൂലികൾ തടഞ്ഞിരുന്നു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ.
Post Your Comments