ന്യൂഡൽഹി: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഭീകരാക്രമണം തടയുന്നതിന് വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങൾ അന്താരാഷ്‌ട്ര നിലവാരത്തിൽ ശക്തമാക്കുന്നു.തകർക്കാൻ പറ്റാത്ത സുരക്ഷ വേലികൾ സ്മാർട്ട് സി സി ടി വി ക്യാമറകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി കൂടുതൽ സ്ഥാപിക്കും. പ്രധാന വിമാനത്താവളങ്ങളിലെല്ലാം അത്യാധുനിക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും.രാജ്യത്തെ 59 വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.വളരെ വേഗം പൂർത്തീകരിക്കുന്ന ഈ സംവിധാനങ്ങൾ മാസങ്ങൾക്കുള്ളിൽ തന്നെ എല്ലാ വിമാനത്താവളങ്ങളിലും നടപ്പിലാവുകയും ചെയ്യും.
വിമാനത്താവളങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിശദമായ ഒരു ബ്ലൂ പ്രിന്റ് തയ്യാറാക്കി വരികയാണെന്നും വിമാനത്താവളങ്ങളിലെ സുരക്ഷ ഒരേ കുടക്കീഴിലാക്കുകയാണ് ലക്ഷ്യമെന്നും സി ഐ എസ് എഫ് ഡയറക്ടർ ജനറൽ ഓ പി സിംഗ് വ്യക്തമാക്കി. ഭീകരാക്രമണം ഉണ്ടായാൽ അതിനെ നേരിടാൻ സി ഐ എസ് എഫിന്റെ ക്വിക്ക് റിയാക്ഷൻ ടീമുകൾക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ നൽകാനും തീരുമാനമായി.യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ എത്തുന്നത് മുതൽ പോകുന്നതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനം കൂടുതൽ പ്രവർത്തന ക്ഷമമാക്കാനും കൂടിയാണ് അധികൃതരുടെ തീരുമാനം.
Post Your Comments