NewsIndia

മിനിമം ബാലൻസില്ലെങ്കിൽ പിഴ; എസ്ബിഐ തീരുമാനം പുന: പരിശോധിക്കണം; കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മിനിമം ബാലൻസില്ലെങ്കിൽ പിഴ ഈടാക്കുമെന്ന സ്റ്റേറ്റ് ബാങ്കിന്റെ തീരുമാനം പുന: പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. മാത്രമല്ല ബാങ്കിലൂടെ നോട്ട് പിൻവലിക്കുന്നതിനും തിരിച്ചടയ്ക്കുന്നതിനും എടിഎം സേനവങ്ങൾക്കും ബാങ്കുകൾ ഫീസ് ചുമത്തുന്നതിനെതിരെ കേന്ദ്രസർക്കാർ നീങ്ങുന്നു . സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നയം പുനഃപരിശോധിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

നോട്ടു നിരോധനത്തിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ എ.ടി.എം ഇടപാടുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജുകളടക്കം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടൊയണ് കേന്ദ്രസര്‍ക്കാര്‍ ബാങ്കുകളോട് തീരുമാനം പുന: പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കാനായിരുന്നു എസ്ബിഐയുടെ തീരുമാനം. നേരത്തേ, ബാങ്കു വഴിയുള്ള പണമിടപാടുകൾ സൗജന്യമായി മൂന്നു തവണ മാത്രമേ ഉപയോഗിക്കാനാകുകയുള്ളെന്നും അധികമായി നടത്തുന്ന ഇടപാടുകൾക്ക് 50 രൂപ സേവന നിരക്ക് ഏർപ്പെടുത്തുമെന്നും ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ ഒന്നുമുതലായിരുന്നു പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരികയെന്നാണ് അറിയിച്ചിരുന്നത്. സമാന നയമായിരുന്നു സ്വകാര്യ ബാങ്കുകളും സ്വീകരിച്ചിരുന്നത്. മൂന്നു തവണയിൽ കൂടുതൽ പണമിടപാടുകൾ ബാങ്ക് വഴി നടത്തിയാൽ 150 രൂപ ഈടാക്കുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button