NewsIndia

ഡല്‍ഹിയെ ലണ്ടന്‍ നഗരത്തിന് സമാനമാക്കി മാറ്റും: അരവിന്ദ് കെജ്‌രിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ജയിച്ചാൽ ഡൽഹിയെ ലണ്ടനാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകളില്‍ വിജയിക്കാന്‍ ആം ആദ്മി പാര്‍ട്ടക്ക് സാധിച്ചു. ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞാൽ ഡല്‍ഹി നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്നും ഒരു വര്‍ഷത്തിനകം ഡല്‍ഹി ലണ്ടന്‍ നഗരത്തിന് സമാനമാകുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ഉത്തംനഗറില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹി നഗരത്തിന് വേണ്ടത്ര ശുചിത്വമില്ലാത്തതിന് കാരണം ഡല്‍ഹി സര്‍ക്കാരാണെന്ന് ജനങ്ങളുടെ തെറ്റിദ്ധാരണ ആണെന്നും യഥാര്‍ഥത്തില്‍, മാലിന്യം വേണ്ടവിധത്തില്‍ സംസ്‌കരിക്കുക എന്നത് മുനിസിപ്പല്‍ കോര്‍പറേഷന്റെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടുവര്‍ഷത്തിനിടയില്‍ തന്റെ സര്‍ക്കാരിന് ഡല്‍ഹിയില്‍ പലതും ചെയ്യാന്‍ സാധിച്ചതായും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button