KeralaNews

സംസ്ഥാന റവന്യൂ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി സി.എ.ജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതില്‍ സംസ്ഥാന റവന്യൂ വകുപ്പിനു സംഭവിച്ച വീഴ്ചകളെപ്പറ്റി സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയിൽ. ഭൂസംരക്ഷണ നിയമ പ്രകാരം അനധികൃത കയ്യേറ്റങ്ങൾ നിരുപാധികം ഒഴിപ്പിക്കാതെ ഇട്ടിരിക്കുന്നത് 22 താലൂക്ക് ഓഫീസുകളിൽ മാത്രം 518 കേസുകളാണ് . 80 കോടിയുടെ സർക്കാർ ഭൂമിയാണ് ഇതുമൂലം ഒഴിപ്പിക്കാതെയിട്ടിരിക്കുന്നത്.ഭൂസംരക്ഷണ നിയമപ്രകാരവും അന്യാധീനപ്പെട്ട ഭൂമി കണ്ടു കെട്ടല്‍ ആക്‌ട് പ്രകാരവും സര്‍ക്കാരിലെത്തേണ്ട ഭൂമി റവന്യൂ അധികാരികള്‍ കണ്ടു കെട്ടാത്തത് കൊണ്ടുതന്നെ മുൻപ് കൈവശപ്പെടുത്തിയവർ അത് കൈവശം വെച്ചിരിക്കുകയാണ്. മിക്കവാറും ജില്ലകളിൽ കോടികളുടെ സർക്കാർ ഭൂമിയാണ് ഇത്തരത്തിൽ മറ്റുള്ളവരുടെ കൈവശം വെച്ചിരിക്കുന്നതെന്ന് സി എ ജി കണ്ടെത്തി.വില്ലേജ് ഓഫീസര്‍ കാലാനുസൃതമായി ഭൂമിയുടെ നിര്‍ണയം നടത്തുന്നതിലുള്ള വീഴ്ചയാണ് ഇതിനെല്ലാം കാരണമെന്ന് ഓഡിറ്റിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button