ചാറ്റുകള്‍ ക്രമീകരിക്കാൻ പുതിയ സംവിധാനവുമായി വാട്ട്സ്ആപ്പ്. ഒരാളുമായി നടത്തുന്ന ചാറ്റുകൾ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കാവുന്ന രീതിയാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. തങ്ങളുടെ യൂസര്‍ ഇന്റര്‍ഫേസില്‍ വരുത്തുന്ന ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്നായിരിക്കും ഇതെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു.
ജര്‍മ്മനിയിലെ വിന്‍ഡോസ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ആദ്യം ലഭിച്ചിരിക്കുന്നതെന്ന് വണ്ടെക് ഷോപ്പ് എന്ന ടെക് സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. പുതിയ സംവിധാന പ്രകാരം അയക്കുന്ന ഫയലുകളുടെ വലിപ്പം അനുസരിച്ച് ചാറ്റുകള്‍ ക്രമീകരിക്കാന്‍ സാധിക്കും. തുടക്കം എന്ന നിലയില്‍ വിന്‍ഡോസില്‍ ഉള്‍പ്പെടുത്തിയ ഫീച്ചര്‍, സെറ്റിംഗ്സിലെ കോള്‍സ്, ചാറ്റ്സ് എന്ന ഭാഗത്താണ് കാണപ്പെടുക. ഒരു വ്യക്തിയുമായി എത്ര ടെക്സ്റ്റുകള്‍ കൈമാറുന്നു, എത്ര വീഡിയോ, എത്ര ജിഫ് എന്നിവ പ്രത്യേകം കണക്കാക്കാം എന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു ഗുണം.
തുടക്കത്തില്‍ വിന്‍ഡോസ് ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഈ സംവിധാനം അധികം വൈകാതെ എല്ലാ പ്ലാറ്റ്ഫോമിലും ഉടൻ എത്തുമെന്നാണ് സൂചന. സ്റ്റാറ്റസ് പോലുള്ള പ്രത്യേകതകള്‍ അവതരിപ്പിച്ച വാട്ട്സ്ആപ്പിന്റെ അടുത്ത പ്രധാന മാറ്റമായിരിക്കും ഇതെന്നാണ് ടെക്ക് വിദഗ്ദ്ധർ വിലയിരുത്തുന്നു.
Post Your Comments