NewsGulf

മലയാളി പ്രവാസി യുവതി മരിച്ച നിലയില്‍

കുവൈത്ത് സിറ്റി•മാനസിക രോഗാശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ച നിലയില്‍. തിരുവനന്തപുരം നെടുമങ്ങാട്‌ സ്വദേശി സുനിത കുമാരി (32) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി ഇവര്‍ ഇവിടെ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ വച്ച് ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

കുവൈത്ത് സര്‍വകലാശാലയുടെ കീഴിലുള്ള സ്വകാര്യ ക്ലീനിംഗ് കമ്പനിയിലെ ജീവനക്കാരിയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button