കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ വകുപ്പ് മേധാവി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് ഊമക്കത്തായി പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് വിദ്യാർഥിനികൾ പരാതിയുമായി ഗവര്‍ണറെയും വിദ്യാഭ്യാസമന്ത്രിയെയും സമീപിക്കുകയുമായിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരം നടന്ന പ്രാഥമിക അന്വേഷണത്തില്‍ ഗണിതശാസ്ത്ര വകുപ്പിന്റെ മേധാവി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അധ്യാപകന്‍ കോളേജിലെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി വിദ്യാര്‍ഥിനികളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നു എന്നായിരുന്നു വിദ്യാർത്ഥിനികൾ പരാതി നൽകിയത്. ഗവര്‍ണര്‍ക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകിയതിനെ തുടർന്ന് രജിസ്ട്രാര്‍ നിയോഗിച്ച രണ്ടംഗസമിതി തെളിവെടുപ്പ് നടത്തുകയും പീഡനം തെളിയുകയുമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇയാളെ സസ്‌പെൻഡ് ചെയ്തു. എന്നാൽ തനിക്ക് എതിരെയുള്ള ആരോപണം ഗൂഢാലോചനയാണെന്ന് അധ്യാപകൻ പ്രതികരിച്ചു.
Post Your Comments