യൂബര്‍ ടാക്‌സി സര്‍വ്വീസിന്റെ ഓണ്‍ലൈന്‍ ആപ്പിലെ തെറ്റ് കണ്ടുപിടിച്ച യുവാവിന് ലഭിച്ചത് കിടിലം സമ്മാനം. യൂബറിന്റെ ആപ്പിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയ യുവാവിന് കമ്പനിയുടെ വക മൂന്ന് ലക്ഷം രൂപയാണ് ലഭിച്ചത്. ഇതുമാത്രമല്ല, ഇനി യുവാവിന് ജീവിതകാലം മുഴുവന്‍ യൂബറില്‍ സൗജന്യമായി യാത്രയും ചെയ്യാം.
ആനന്ദ് പ്രകാശ് എന്ന രാജസ്ഥാന്‍ സ്വദേശിക്കാണ് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചത്. ഇന്ത്യയിലും അമേരിക്കയിലും പണം കൊടുക്കാതെ റൈഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു ‘ബഗ്’ യൂബറില്‍ ഉണ്ടെന്നായിരുന്നു ഹാക്കിങ്ങില്‍ യുവാവിന്റെ കണ്ടെത്തല്‍. ആനന്ദ് ഇപ്പോള്‍ ബെംഗളൂരിലാണ് താമസിക്കുന്നത്. യൂബറില്‍ എങ്ങനെ ഒരാള്‍ക്ക് സൗജന്യ റൈഡ് നടത്താം? എന്ന തലക്കെട്ടോടെ ആനന്ദ് കഴിഞ്ഞ ദിവസം തന്റെ ബ്ലോഗില്‍ ഒരു ലേഖനം എഴുതിയിരുന്നു.
യൂബര്‍ കോഡിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഒരു വീഡിയോയും യുവാവ് പുറത്തുവിട്ടു. കോഡിങ്ങില്‍ വിദഗ്ധരായവര്‍ക്ക് എങ്ങനെ യൂബര്‍ ആപ്പിലെ ലൂപ്പ്ഹോള്‍ ചൂഷണം ചെയ്യാമെന്ന് വിവരിക്കുകയായിരുന്നു ആനന്ദിന്റെ ലക്ഷ്യം. ഇതാദ്യമല്ല ഇങ്ങനെയൊരു തെറ്റ് ആനന്ദ് ചൂണ്ടിക്കാണിക്കുന്നത്. യൂബര്‍ ഇതിനകം 13,500 യുഎസ് ഡോളര്‍ ആനന്ദിന് പാരിതോഷികമായി നല്‍കിയിട്ടുണ്ട്.
Post Your Comments