കടുത്ത ചൂടിലേക്ക് നമ്മള്‍ ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം അസുഖങ്ങളും ഒട്ടേറെയാണ്. അസുഖങ്ങള്‍ വരാതെ നോക്കേണ്ടത് അത്യാവശ്യമാണ്. ചൂടു കാലത്ത് അനുഭവപ്പെടുന്ന പ്രധാന രോഗമാണ് കിഡ്‌നി സ്‌റ്റോണ്‍. ചൂട് കാലത്താണ് സ്റ്റോണിന്റെ ബുദ്ധിമുട്ടുമായി എത്തുന്നവരുടെ എണ്ണം 40% കണ്ട്
വര്‍ദ്ധിക്കുമെന്ന് ആശുപത്രികളെ കേന്ദ്രീകരിച്ചുള്ള പഠനം വ്യക്തമാക്കുന്നു.
ശരീരത്തില്‍ ജലത്തിന്റെ കുറവ്, താപനില, ആര്‍ദ്രത, ഡീഹൈഡ്രേഷന്‍ എന്നീ കാരണങ്ങള്‍ കൊണ്ടും സ്റ്റോണിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇന്ത്യയില്‍ 50 മുതല്‍
70 ലക്ഷം പേര്‍ക്ക് സ്റ്റോണിന്റെ അസുഖം ബാധിച്ചിട്ടുള്ളതായും ഇതില്‍ 1000ത്തില്‍ ഒരാള്‍ക്ക് ഈ അസുഖം കാരണം ആശുപത്രിയില്‍ ചികിത്സതേടേണ്ട സ്ഥിതിയാണ്
ഉള്ളതെന്നും പഠനം പറയുന്നു. ഈ കൊടും ചൂട് സമയത്ത് സ്റ്റോണിന്റെ പ്രശ്‌നങ്ങളില്‍ നിന്നും നമ്മുടെ ശരീരത്തെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം..
1. ധാരാളം വെള്ളം കുടിക്കുക
2.വേനല്‍ കാലത്ത് നാരങ്ങ വെള്ളം ധാരാളമായി കുടിക്കുക.
3.സോഡ ഒഴിവാക്കുക. ഓക്‌സിലേറ്റിന്റെ അളവ് കൂടുതല്‍ ഉള്ള പാനിയങ്ങള്‍ ഒഴിവാക്കുക, സോഡ, ഐസ് ടീ, ചോക്ലേറ്റ്, സ്‌ട്രോബെറി, നട്‌സ് എന്നിവ ഇതില്‍ പെടും.
4.ചായ, കാപ്പി എന്നിവ ഒഴിവാക്കണം.
5.ചൂട് സമയത്ത് ഉണ്ടാകുന്ന കിഡ്‌നി സ്റ്റോണില്‍ നിന്നും രക്ഷനേടാന്‍ ഭക്ഷണത്തില്‍ ഉപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കുക.
6. മാംസാഹാരം, മുട്ട, മത്സ്യം തുടങ്ങിയ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം.
Post Your Comments