കൊച്ചി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഇനി മുതൽ വിദേശ കപ്പലുകൾക്ക് മീൻ പിടിക്കാൻ അനുമതിയില്ല.കേന്ദ്രകൃഷി മന്ത്രാലയമാണ് ഉത്തരവിറക്കിയത്. വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ കടലില്‍ മത്സ്യബന്ധനത്തിനു അനുമതി നല്‍കുന്ന എല്ലാ മാർഗ നിർദ്ദേശങ്ങളും റദ്ദാക്കിക്കൊണ്ടാണ് ഉത്തരവിറങ്ങിയത്.
വിദേശ കപ്പലുകൾ ഇന്ത്യൻ പേരുകളിലാണ് ഇവിടെ പ്രവർത്തിക്കുന്നത്. എന്നാൽ തൊഴിലാളികൾ വിദേശികളും. ഇന്ത്യയുടെ അതിര്‍ത്തിയില്‍ വരുന്ന 200 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ ഇനി വിദേശനിര്‍മിത മീന്‍പിടിത്ത കപ്പലുകള്‍ക്ക് വിലക്കുണ്ടാകും.വിദേശ നിര്‍മിത കപ്പലുകള്‍ക്ക് രാജ്യത്തിന്റെ അതിര്‍ത്തി കടലില്‍ മീന്‍ പിടിക്കുന്നതിന് അനുമതി നല്‍കുന്ന ലെറ്റര്‍ ഓഫ് പെര്‍മിറ്റ് സമ്പ്രദായം ആണ് ഇതോടെ ഇല്ലാതാകുന്നത്.
Post Your Comments